വെഞ്ഞാറമൂട്ടില്‍ വിതരണമേറ്റെടുത്ത് മിലിട്ടറിക്കാര്‍
വെഞ്ഞാറമൂട്: മദ്യപാനികള്‍ക്ക് ആശ്വാസമായി മിലട്ടറിക്കാര്‍. പിന്നില്‍ വ്യാജമദ്യലോബിയെന്നും ആക്ഷേപം. വെഞ്ഞാറമൂട്, വെമ്പായം മേഖലകളില്‍ മദ്യശാലകള്‍ക്ക് പൂട്ട് വീണതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയന്‍മാര്‍ക്ക് 'മിലട്ടറി' ആശ്രയമാകുന്നു. ഗ്രാമീണമേഖലകളിലാണ് മിലട്ടറിയില്‍ നിന്നുള്ള മദ്യമെന്ന പേരില്‍ ആവശ്യക്കാര്‍ക്ക് സുലഭമായി മദ്യം ലഭിക്കുന്നത്. മാസംതോറും മിലട്ടറി ക്വാട്ടയിനത്തില്‍ മൂന്നോ നാലോ കുപ്പിമദ്യം കിട്ടുന്നവരാണ് കുടിയന്മാര്‍ക്ക് ആവശ്യം പോലെ സാധനം നല്‍കുന്നത്. ഗ്രാമങ്ങിലെ മുന്‍പട്ടാളക്കാര്‍ക്കും അവരുടെ ബന്ധുക്കല്‍ക്കും മദ്യപാനികള്‍ക്കിടെയില്‍ ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് .
മദ്യംകിട്ടാതെ അലഞ്ഞ് തിരിയുന്ന കുടിയന്‍മാര്‍ അവസാന ആശ്രയമായിരിക്കുകയാണ് മിലട്ടറി. ആയിരം രൂപയ്ക്ക് മുകളിലാണ് ഓരോകുപ്പിമദ്യത്തിനും ആവശ്യക്കാര്‍ നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്. കിലോമീറ്ററുകള്‍ അകലെയെങ്ങാനുമുള്ള ബിവറേജസിന്റെ മദ്യശാലയില്‍ പോയി നീണ്ട ക്യൂവില്‍ അകപ്പെടാന്‍ താല്‍പ്പര്യമില്ലാത്ത കുടിയന്‍മാരാണ് മിലട്ടറിയെ ആശ്രയിക്കുന്നത്. മിലിട്ടറിയില്‍ നിന്നും വിരലിലെണ്ണാവുന്ന കുപ്പിമദ്യം മാത്രം ലഭിക്കുന്നവര്‍ എന്നാല്‍ ആവിശ്യം പോലെ ഇടപാടുകാര്‍ക്ക് മദ്യം നല്‍കുന്നതായും പറയപ്പെടുന്നു. ഇതുവഴി മിലട്ടറി മദ്യത്തിന്റെ മറവില്‍ വ്യാജമദ്യവും വില്‍പ്പന നടത്തുന്നതായ സംശയവും ബലപ്പെടുന്നുണ്ട്. വെഞ്ഞാറമൂട്, വെമ്പായം മേഖലകളില്‍ ഇത്തരത്തില്‍ മിലട്ടറി മദ്യം യഥേഷ്ടം വില്‍പ്പന നടത്തുന്നവര്‍ പെരുകുന്നതായി പരാതിയുണ്ട്. എന്നാല്‍ ഇവരിലേക്ക് പരിശോധ എത്താന്‍ എക്‌സൈസിനോ പൊലിസിനോ കഴിയാത്തതും ഇവര്‍ക്ക് അനുഗ്രഹമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."