ഉംറ സീസണ്‍ അവസാനിച്ചു: തീര്‍ഥാടകര്‍ 20 മുമ്പ് തിരിച്ചു പോകണം
ജിദ്ദ: ഈ വര്‍ഷത്തെ ഉംറ സീസണ്‍ അവസാനിച്ചതിനാല്‍ ഉംറ തീര്‍ത്ഥാടകര്‍ 20ന് മുമ്പ് തിരിച്ചു പോകണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതിനു മുമ്പായി മക്കയിലും മദീനയിലും അവശേഷിക്കുന്ന മുഴുവന്‍ തീര്‍ത്ഥാടകരെയും ഉംറ സേവന കമ്പനികള്‍ തിരിച്ചയക്കണം. ശേഷം ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ടെര്‍മിനല്‍ ജൂലൈ 21 മുതല്‍ രണ്ടാഴ്ചത്തോയ്ക്ക് അടച്ചിടുമെന്നും മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് നാലു മുതല്‍ ഹജ്ജ് വിമാനങ്ങളുടെ വരവ് തുടങ്ങും. ഉംറ വിസയിലും സന്ദര്‍ശക വിസയിലുമെത്തിയവര്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചു പോകണമെന്നും അല്ലാത്തപക്ഷം പിഴയും ശിക്ഷയുമുണ്ടാകുമെന്നും പാസ്‌പോര്‍ട്ട് വിഭാഗവും മുന്നറിയിപ്പ് നല്‍കി.
സഊദി നിയമമനുസരിച്ച് വീസ കാലവധി അനൃവസാനിച്ച ശേഷവും രാജ്യത്തു തുടരുന്ന ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് കുറഞ്ഞത് ആറുമാസം തടവും 50,000റിയാല്‍ പിഴയുമാണ് നിലവിലെ ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."