HOME
DETAILS
MAL
അനുമതി വാങ്ങിയില്ല; മന്ത്രി ജലീലിന്റെ പ്രസംഗത്തിനെത്തിച്ച മൈക്ക് പിടിച്ചെടുത്തു
backup
April 03 2019 | 22:04 PM
ചവറ(കൊല്ലം): കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കെ.ടി ജലീല്‍ സംസാരിക്കുന്ന വേദിയില്‍ മൈക്കിന് മുന്‍കൂര്‍ അനുവാദം വാങ്ങാത്തതിനെ തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലിസ് മൈക്ക് പിടിച്ചെടുത്തു.
ഇന്നലെ രാത്രി 9.20ഓടെയായിരുന്നു സംഭവം. ചവറ കൊട്ടുകാട്ടില്‍ എല്‍.ഡി.എഫ് പ്രചാരണാര്‍ഥമുള്ള മന്ത്രി കെ.ടി ജലീലിന്റെ പ്രസംഗ വേദിയിലെ മൈക്കിന് അനുവാദം വാങ്ങിച്ചിട്ടില്ലെന്ന് കലക്ടര്‍ക്ക് ആരോ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തി പരാതി സത്യമാണന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി ജലീല്‍ അനൗണ്‍സ്മെന്റ് വാഹനത്തിലെ മൈക്കിലാണ് സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."