മഹാരാഷ്ട്ര, തമിഴ്‌നാട് ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി
മുംബൈ/ചെന്നൈ: കൊവിഡ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. മാഹാരാഷ്ടയില്‍ മിഷന്‍ ബിഗിന്‍ എഗൈന്‍ എന്ന പേരില്‍ ഇറക്കിയ നിര്‍ദേശങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോലിക്കായി പോകുന്നവര്‍ക്കും അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുവര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. അത്യാവശ്യമാല്ലാത്ത ഷോപ്പിങ്, മറ്റ് പരിപാടികള്‍ എന്നിവയാണ് നിയന്ത്രിച്ചിരിക്കുന്നത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ എല്ലാ സുരക്ഷാ നടപടികളും കര്‍ശമായും പാലിച്ചിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളും മറ്റ് വ്യവസായ സ്ഥാപനനങ്ങളും തുറന്നുപ്രവര്‍ത്തിക്കാം. ഹോം ഡെലിവറിയും അനുവദിച്ചിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഇവ തുറന്നു പ്രവര്‍ത്തിക്കുക.
സര്‍ക്കാര്‍ ഓഫിസുകള്‍ 15 ശതമാനം ജോലിക്കാരോയോ 15 ജീവനക്കാരെയോ വച്ച് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. സ്വാകാര്യ ഓഫിസുകള്‍ക്ക് 10 ശതമാനം ജീവനക്കാരെ വച്ച് തുറക്കാം.
തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട് ലോക്ക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി. അതോടൊപ്പം ചെന്നൈയിലും മധുരയിലുമുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജൂലൈ അഞ്ചുവരെയും നീട്ടി. ഞായറാഴ്ചകളില്‍ സംസ്ഥാനത്തൊട്ടാകെ സമ്പൂര്‍ണ ലോക്ക്ഡൗണായിരിക്കും. ഇന്നലെ മാത്രം 4,000ത്തിനടുത്ത് കേസാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ കേസുകളുടെ എണ്ണം 86,000ത്തിലധികമായി ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഡല്‍ഹിയെ വീണ്ടും മൂന്നാം സ്ഥാനത്തേക്കു തള്ളി മഹാരാഷ്ട്രയ്ക്കു പിന്നാലെ തമിഴ്‌നാട് വീണ്ടും രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ പ്ലാസ്മ
തെറാപ്പി ട്രയലുമായി മഹാരാഷ്ട്ര
മുംബൈ: കൊവിഡ് ബാധ തുടരുന്നതിനിടെ പ്ലാറ്റിന എന്ന പേരില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പ്ലാസ്മാ തെറാപ്പി ട്രയലിന് തുടക്കംകുറിച്ച് മഹാരാഷ്ട്ര.
പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 16.85 കോടി രൂപ വകയിരുത്തി. ഗുരുതരാവസ്ഥയിലുള്ള 500ലേറെ രോഗികള്‍ക്കാണ് ബ്ലഡ് പ്ലാസ്മ നല്‍കുക. 17 സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ബംഗളൂര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലു കേളജുകളിലുമാണ് പ്ലാസ്മ ചികിത്സ അനുവദിക്കുക. രണ്ട് ഡോസ് വീതം 200 മില്ലി പ്ലാസ്മയാണ് രോഗികള്‍ക്ക് നല്‍കുക. പത്തില്‍ ഒമ്പത് പേര്‍ക്ക് എന്ന തോതില്‍ പ്ലാസ്മാ തെറാപ്പി വിജയകരമായ സാഹചര്യത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."