ജൈവകൃഷി: മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും
ആലപ്പുഴ: ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലയില്‍ 2017 ഏപ്രില്‍ 1 മുതല്‍ 2018 ജൂലൈ 31 വരെയുള്ള കാലയളവില്‍ ജൈവകൃഷിയുമായി ബന്ധപ്പെട്ട് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച പഞ്ചായത്തുകള്‍, നിയമസഭാ മണ്ഡലങ്ങള്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവയ്ക്ക് അവാര്‍ഡുകള്‍ നല്കുന്നു. ബന്ധപ്പെട്ട പഞ്ചായത്തുകള്മുന്സിപ്പാലിറ്റികള് അവാര്‍ഡിനുള്ള അപേക്ഷ കൃഷിഭവന് മുഖാന്തരവും നിയമസഭാ മണ്ഡലത്തിനുള്ള അവാര്‍ഡിന്റെ അപേക്ഷ ബ്ലോക്ക് തലത്തിലുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ മുഖാന്തരവും ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് ഓഗസ്റ്റ് 30നകം നല്‍കേണ്ടതാണ്.
അവാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ജൈവകൃഷിയുടെ ഫോട്ടോ അടങ്ങിയ ഡോക്യുമെന്റേഷന് സമര്‍പ്പിക്കേണ്ടതാണ്. അവാര്‍ഡ് സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനായി അതാത് പഞ്ചായത്തിലെ കൃഷിഭവനുമായോ ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായോ ബന്ധപ്പെടേണ്ടതാണ്. നിയമസഭാ മണ്ഡലങ്ങള്ക്കുള്ള അവാര്‍ഡ് തുക: ഒന്നാം സമ്മാനം- 15 ലക്ഷം, രണ്ടാം സമ്മാനം- 10 ലക്ഷം, മൂന്നാം സമ്മാനം- 5 ലക്ഷം. ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ്: ഒന്നാം സമ്മാനം- 3 ലക്ഷം, രണ്ടാം സമ്മാനം- 2 ലക്ഷം, മൂന്നാം സമ്മാനം- 1 ലക്ഷം. മുന്‍സിപ്പാലിറ്റികള്‍ക്കുള്ള അവാര്‍ഡ്: ഒന്നാം സമ്മാനം- 3 ലക്ഷം, രണ്ടാം സമ്മാനം- 2 ലക്ഷം, മൂന്നാം സമ്മാനം- 1 ലക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."