ജില്ലയുടെ കിഴക്കന്‍ മേഖലകള്‍ മണല്‍ലോബികളുടെ ഇടത്താവളമാവുന്നു
കൊഴിഞ്ഞാമ്പാറ: ജില്ലയുടെ കിഴക്കന്‍ മേഖല അനധികൃത മണല്‍ ഖനത്തിന്റെയും മണല്‍ലോബികളുടെയും ഇടത്താവളമാകുന്നു. രാഷ്ട്രീയ ഒത്താശയോടെയുള്ള ഖനത്തിനെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് മടി.
കോരയാര്‍പുഴയോരം ഉള്‍പ്പെടുന്ന തെങ്ങിന്‍ തോപ്പുകളിലും എലപ്പുള്ളിയിലെ തെക്കേ ഭാഗങ്ങളുമാണു മണല്‍ഖനനം വ്യാപകമായിരിക്കുന്നത്. പുഴയോരത്തോടു ചേര്‍ന്ന പ്രദേശവും തെങ്ങിന്‍ തോട്ടങ്ങളിലും ഇരുപതടിയോളം താഴ്ച്ചയില്‍ മണ്ണ് നീക്കം ചെയ്താണ് ഖനം നടത്തുന്നത്.
വലിയ ഗര്‍ത്തങ്ങളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. പുഴയോരത്തെ പുറമ്പോക്കിലെ വന്‍മരങ്ങളും ഖനത്തിനായി വെട്ടി നീക്കിയിട്ടുണ്ട്. ജിയോളജി വകുപ്പിന്റെ കണ്ണുവെട്ടിച്ച് സ്ഥലം കെട്ടി വളച്ചും മണല്‍ ഖനനം നടക്കുന്നുണ്ട്.
കൃത്രിമമായി ഉണ്ടാക്കിയെടുത്ത് ജിയോളജിക്കല്‍ വകുപ്പിന്റെ പാസും ഖനത്തിനു മറയാക്കുന്നു. പുഴയോരത്തില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരത്തുനിന്ന്മണല്‍ ഖനനം പാടില്ലെന്നു കര്‍ശന നിബന്ധനയുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
മണലെടുപ്പ് നടക്കുന്ന പ്രദേശത്ത് പുഴകയ്യേറി വളച്ചുക്കെട്ടിയ ഭാഗമുണ്ടെന്നും പരാതിയുണ്ട്.
മണല്‍ഖനനം നടത്തുന്ന പ്രദേശത്തെ തെങ്ങുകളും മരങ്ങളും കടപുഴകി വീഴാറായ നിലയിലാണ്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇതിനെതിരേ ജനകീയ പ്രക്ഷോഭം നടത്തുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
കയ്യില്‍ പണവും പേരിനു ജിയോളജി വകുപ്പിന്റെ പാസുമുണ്ടെങ്കില്‍ മണലെടുപ്പിനു തടസ്സമില്ലെന്നാണ് കിഴക്കന്‍ മേഖലയിലെ മണല്‍ ലോബികള്‍ പറയുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഒത്താശ കൂടി ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഈ വഴിക്കുപോലും അടുക്കില്ലെന്നും ഉറപ്പ്.
മണലെടുപ്പുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പ് പുറപ്പെടുവിച്ചിരുന്ന അനിയന്ത്രിത പാസുകള്‍ കിഴക്കന്‍ മേഖലയ്ക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ മണല്‍ ഖനിയെന്ന പേരും നേടിത്തരുകയാണ്. മേഖലയിലെ നാലുപുഴയോരവും ഇതിനു ചുറ്റുമുള്ള പ്രദേശവും മണല്‍ ലോബികള്‍ കയ്യടക്കി എന്നിട്ടും വകുപ്പധികൃതര്‍ നടപടിക്കു മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."