HOME
DETAILS

നിരോധനം കൊണ്ടല്ല യുദ്ധം ജയിക്കേണ്ടത്

  
backup
July 01 2020 | 04:07 AM

editorial-01-07-2020

 


ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച നടപടി ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ആധിപത്യത്തിനു തിരിച്ചടിയാവുമെന്ന വാദത്തെ കണ്ണടച്ച് ഏറ്റെടുക്കാമോ എന്നു ചിന്തിക്കേണ്ടതുണ്ട്. സൈനികസംഘര്‍ഷത്തെ നയന്ത്ര ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിനു പകരം വിപണിയെ യുദ്ധത്തിലേയ്ക്കു വലിച്ചിഴയ്ക്കുന്നത് രാജ്യത്തിനു ഗുണം ചെയ്യുമോയെന്നും ചിന്തിക്കേണ്ടതുണ്ട്.
അതിര്‍ത്തിയിലെ ചൈനീസ് കൈയേറ്റത്തിനു പ്രതിപക്ഷം മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ നിരോധനത്തെ മുഖംരക്ഷിക്കാനുള്ള നടപടി എന്നതിലപ്പുറം കാണേണ്ടതില്ല. ടിക്‌ടോക്, യു.സി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, കാം സ്‌കാനര്‍ ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധിച്ചത്. നിരോധനം എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമല്ല. നിരോധിച്ച ചില ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ ജനപ്രിയമാണ്. പ്രത്യേകിച്ച്, ടിക്‌ടോക്ക്. ആ ആപ്ലിക്കേഷന് ഇന്ത്യയില്‍ 100 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. പുതിയ ആപ്ലിക്കേഷനുകളായ ഹലോ, ലൈക്കീ, ബിഗോ ലൈവ് പോലുള്ളവയ്ക്കും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ സാധിച്ചു.
ഈ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ വഴി തേടേണ്ടിവരും. നിരവധി സമാനമായ ആപ്പുകള്‍ ലഭ്യമാണ്. ടിക്‌ടോക്ക്, യു.സി ബ്രൗസര്‍ അടക്കമുള്ള സജീവമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമായ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനം തുടര്‍ന്നേക്കാം. എന്നാല്‍, കാം സ്‌കാനര്‍ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡ്, പ്ലേസ്റ്റോറും ആപ് സ്റ്റോറും തടയാനുള്ള സാധ്യതയുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളിലെ ക്രിയേറ്റര്‍മാര്‍ പലരും ഇന്ത്യക്കാരാണ്. ഇത് ഏക വരുമാനമാര്‍ഗമായവരുമുണ്ട്. ഇത്തരം ആപ്ലിക്കേഷനുകളുടെ ഇന്ത്യന്‍ ഓഫിസുകളും അടയ്‌ക്കേണ്ടിവരും എന്നതിനാല്‍ ഇവിടങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടും. ഫലത്തില്‍ നഷ്ടം ചൈനയ്ക്കു മാത്രമായിരിക്കില്ല, ഇന്ത്യയ്ക്കുമുണ്ടാകും.


ലോകം ഇന്ന് അതിവേഗത്തില്‍ ഓടുകയാണ്. വിപണിയിലെ നിരോധനങ്ങള്‍ നമ്മെ പിന്നിലാക്കുകയേയുള്ളൂ. ലോകത്തെ ഏറ്റവും വലിയ നിര്‍മാണശക്തിയാണു ചൈന. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമ്മളോരോരുത്തരെയും ചൈനീസ് ഉല്‍പന്നങ്ങള്‍ വളഞ്ഞുനില്‍ക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയില്‍ അതു സുപ്രധാന പങ്കുവഹിക്കുന്നുമുണ്ട്.


അതിര്‍ത്തിയിലെ ചൈനയുടെ മുഷ്‌ക്കിനു നിരോധനമാണു പരിഹാരമെന്ന ലളിതമായ യുക്തി ലോകത്ത് ഒറ്റപ്പെട്ട സാമ്പത്തികവ്യവസ്ഥയിലേക്കാണ് ഇന്ത്യയെ കൊണ്ടെത്തിക്കുക. പൊടുന്നനെയുള്ള നിരോധനങ്ങള്‍ വിപണിയില്‍ അസ്ഥിരതയുണ്ടാക്കും. അതിര്‍ത്തിയില്‍ യുദ്ധം ചെയ്യേണ്ടതു രാജ്യത്തെ സാമ്പത്തികവ്യവസ്ഥയല്ലെന്ന ബോധ്യം നമുക്കോരാരുത്തര്‍ക്കുമുണ്ടാകണം, നിരോധനമല്ല പരിഹാരമാര്‍ഗമെന്നും.


വിപണി എക്കാലത്തും യുദ്ധങ്ങളില്‍ ഏളുപ്പം ആക്രമിക്കാവുന്ന വഴിയാണ്. നയതന്ത്രത്തില്‍ പരാജയപ്പെടുന്ന സര്‍ക്കാരിനെ മുഖംരക്ഷിക്കാന്‍ ഇത്തരം നിരോധനങ്ങള്‍ സഹായിക്കും. നിരോധനം ആപ്പുകള്‍ക്കാവുമ്പോള്‍ പകരം സംവിധാനങ്ങള്‍ കണ്ടെത്തേണ്ട ബാധ്യതയില്ലെന്നതാണ് ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കുന്നത്. വിപണിയിലുള്ള മറ്റൊരു ചൈനീസ് വസ്തു നിരോധിച്ചു നോക്കൂ. പകരം മറ്റൊന്ന് കണ്ടെത്തി നല്‍കാന്‍ സര്‍ക്കാരിനാവില്ല.
ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കളില്‍ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നതു ചൈനയില്‍ നിന്നാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയൊന്നും ആഭ്യന്തരവിപണിയെപ്പോലും സഹായിക്കുന്ന പദ്ധതിയായിട്ടില്ല. സാങ്കേതികവിദ്യയെ ഒരു രാജ്യത്തിന്റേതെന്നു വേര്‍തിരിച്ചുകാണാന്‍ കഴിയാത്ത ലോകത്താണു നാം നിരോധനത്തിലൂടെ യുദ്ധം ജയിക്കാന്‍ ശ്രമിക്കുന്നതെന്നോര്‍ക്കണം.ഓല, ബിഗ് ബാസ്‌കറ്റ്, സൊമാറ്റോ, സിഗ്ഗി തുടങ്ങി നിരോധത്തിന്റെ ലിസ്റ്റില്‍ വരാത്ത ചൈനീസ് ആപ്പുകള്‍ വേറെയുമുണ്ട്. പലതും നേരിട്ടു ചൈനീസ് കമ്പനികളല്ലെങ്കിലും വന്‍തോതില്‍ ചൈനീസ് ഓഹരിയുള്ളവയാണ്. നിരവധി ഇന്ത്യന്‍ ആപ്പുകളില്‍ ചൈനയ്ക്ക് ഓഹരിയുണ്ട്.


ഡാറ്റ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരോധനമെന്ന കേന്ദ്രസര്‍ക്കാര്‍ വാദംപോലും നിലനില്‍ക്കുന്നതല്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്ന ഇ - വാലറ്റ് കമ്പനിയായ പേടിഎം നോക്കൂ. പേടിഎമ്മില്‍ ഇന്ത്യന്‍ ഉടമ വിജയ് ശേഖര്‍ ശര്‍മ്മയ്ക്കു 14.6 ശതമാനം ഓഹരിയേയുള്ളൂ. 29.71 ശതമാനം ഓഹരി ചൈനീസ് കമ്പനിയായ ആലിബാബയുടെ കീഴിലുള്ള ആന്റ് ഫിനാന്‍ഷ്യലിനാണ്. 19.63 ശതമാനം ഓഹരി ആലിബാബയുടെ തന്നെ സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിനാണ്. അതായത് 49.34 ശതമാനം. ഏകദേശം പകുതിയോളമാണ് പേടിഎമ്മില്‍ ചൈനീസ് കമ്പനികളുടെ ഓഹരി. നോട്ടു നിരോധനത്തിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ടാണു പേടിഎമ്മിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.
സ്‌നാപ്പ് ഡീലിലുമുണ്ട് ചൈനീസ് നിക്ഷേപം. വേറെയും നിരവധി കമ്പനികളുണ്ട്. അതിര്‍ത്തിയിലെ ചൈനീസ് അതിക്രമങ്ങള്‍ക്കു കേവലം നിരോധനങ്ങള്‍ക്കപ്പുറം ആലോചനാ വിശാലതയുള്ള നടപടികളാണു വേണ്ടത്. നിരോധനം കൊണ്ടു മറ്റൊരു രാജ്യത്തോടു യുദ്ധം ജയിക്കാന്‍ കഴിയുമെന്നു കരുതുന്നതു വിഡ്ഢിത്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago