ടിക്കറ്റില്‍ മോദിയുടെ ചിത്രം; റെയില്‍വേക്കെതിരേ കമ്മിഷന് നടപടിക്ക്
ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ടിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് റെയില്‍വേയ്ക്കെതിരേ നടപടിക്ക്. റെയില്‍വേ ടിക്കറ്റിലും എയര്‍ ഇന്ത്യയുടെ ബോര്‍ഡിങ് പാസുകളിലും മോദിയുടെ ചിത്രം ഉപയോഗിച്ച വിഷയത്തില്‍ കമ്മിഷന് നേരത്തെ വിശദീകരണം ആരാഞ്ഞെങ്കിലും റെയില്‍വേ പ്രതികരിച്ചിരുന്നില്ല. ഇതോടെ അതൃപ്തി അറിയിച്ച കമ്മിഷന്, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് അക്കാര്യം ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ട്രെയിനുകളില്‍ 'മേം ഭി ചൗക്കിദാര്‍' എന്നെഴുതിയ ചായക്കോപ്പ ഉപയോഗിക്കുന്നതിലും കമ്മിഷന് റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് വിശദീകരണം തേടി. ഇന്നു 11 മണിക്ക് മുന്‍പായി വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. സോഷ്യല്‍ മീഡിയയില്‍ ഗ്ലാസിന്റെ ചിത്രം പ്രചരിച്ചതോടെ റെയില്‍വേ അധികൃതര്‍ ഇടപെട്ട് പരസ്യം പതിച്ച ഗ്ലാസ് പിന്‍വലിക്കുകയും കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."