മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം തുടങ്ങി
കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം 15ാം സംസ്ഥാന സമ്മേളനം കൊയിലാണ്ടിയില്‍ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സി.ആര്‍ ചൗധരി ഉദ്ഘാടനം ചെയ്തു. മുന്നാര്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രകൃതിക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും കാടുകളും മലകളും ഇല്ലാതായാല്‍ ജനജീവിതം തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയില്‍ നാശം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീലക്രാന്തി പോലുള്ള പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യ പ്രവര്‍ത്തകരുടെ ക്ഷേമകാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ക്യാപ്റ്റന്‍ വി.കെ.ഷണ്‍മുഖന്‍ അധ്യക്ഷനായി. എ.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി ഉദയഘോഷ്, കെ.രജിനേഷ് ബാബു, അഡ്വ.ശ്രീ പത്മനാഭന്‍, കെ.പുരുഷോത്തമന്‍, ടി.പി. ജയചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."