ഞെക്കാട് സ്കൂള്‍ സമ്പൂര്‍ണ ഹൈടെക് പ്രഖ്യാപനം നാളെ
കല്ലമ്പലം: മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഞെക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 43 ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനവും സമ്പൂര്‍ണ ഹൈടെക് സ്കൂള്‍ പ്രഖ്യാപനവും 7.5 കോടി ചിലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നാളെ വൈകിട്ട് നാലിന് മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ബി. സത്യന് എം.എല്‍.എ അധ്യക്ഷനാകും.
ഹൈടെക് ക്ലാസ്മുറികളുടെ നവീകരണം സ്പോണ്സര് ചെയ്ത പൂര്‍വവിദ്യാര്‍ഥികളെയും പത്മശ്രീ ജേതാവും പൂര്‍വവിദ്യാര്‍ഥിയുമായ ഡോ. കെ.പി ഹരിദാസിനെയും ആദരിക്കും. ഡോ. എ. സമ്പത്ത് എം.പി, വി. ജോയി എം.എല്‍.എ പങ്കെടുക്കും. പൂര്‍ണമായും പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികള്‍ ആധുനിക വല്കരിച്ച ജില്ലയിലെ തന്നെ ആദ്യ വിദ്യാലയമായി മാറുകയാണ് ഞെക്കാട് സ്കൂള്‍. പുതിയ ഹൈസ്കൂള്‍ മന്ദിരം നാലുകോടി ചെലവിട്ടാണ് നിര്‍മിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മാണം. കൂടാതെ മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളിനും കിച്ചണ്‍ കം ഡൈനിങ് ഹാളിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ബ്ലോക്കുകള്‍ പൂര്‍ത്തിയാകുന്നതോടെ സ്കൂള്‍ പാഠ്യ പാഠ്യനുബന്ധ മേഖലകളില്‍ നടത്തിയ പുരോഗതി ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും പ്രവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."