പരിശീലന പരിപാടി സംഘടിപ്പിക്കും
തൃശൂര്‍: സംസ്ഥാനത്ത് എന്‍.എ.ബി.എച്ച്(നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) അംഗീകാരത്തിനായി ശ്രമിക്കുന്ന ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി ദയ ആശുപത്രിയില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.
എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ച ആശുപത്രികളുടെ കൂട്ടായ്മയയായ കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷെന്റ (കാഹോ) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 23ന് നടക്കുന്ന പരിപാടിയില്‍ കാഹോ വൈസ് ചെയര്മാന് ഡോ. വിജയ് അഗര്‍വാള്‍, വെല്ലൂര്‍ സി.എം.സി ക്വാളിറ്റി മാനേജര്‍ ഡോ. ലല്ലു ജോസഫ് എന്നിവര്‍ വിഷയാവതരണം നടത്തും. ആരോഗ്യസ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാര്‍, സി.ഇ.ഒമാര്‍, ഡയറക്ടര്‍മാര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുകയെന്ന് ആശുപത്രി ഡയറക്ടര്‍ എം.എം അബ്ദുള്‍ ജബ്ബാര്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.ജയരാജന്, ക്വാളിറ്റി മാനേജര്‍ കൃഷ്ണ മധു, മധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."