വടകരയിലെ ജനത നിറവേറ്റേണ്ടത് ചരിത്രദൗത്യം: കെ.എസ് ഹരിഹരന്‍
വടകര: കൊലക്കേസിലെ പ്രതിയായ ആളെ സ്ഥാനാര്‍ഥിയായി നിര്‍ത്തി വടകരയിലെ ജനങ്ങളെ പരീക്ഷിക്കുന്ന സി.പി.എമ്മിനുള്ള മറുപടി ജനാധിപത്യ രീതിയില്‍ നല്‍കാനുള്ള ചരിത്രദൗത്യമാണ് വടകരയിലെ ജനങ്ങള്‍ക്കുള്ളതെന്ന് ആര്‍.എം.പി.ഐ ദേശീയ കമ്മിറ്റിയംഗം കെ.എസ് ഹരിഹരന്‍ പറഞ്ഞു.
കഴിഞ്ഞ അന്‍പത് വര്‍ഷമായി കേരളത്തില്‍ സി.പി.എം നടപ്പാക്കുന്ന തെറ്റായ നയങ്ങളുടെ പ്രതീകമാണ് വടകരയിലെ സ്ഥാനാര്‍ഥി. കേരളത്തെ സംബന്ധിച്ചുള്ള പ്രത്യേകത പ്രധാനമന്ത്രിയാകുന്ന രാഹുല്‍ഗാന്ധി വയനാട്ടില്‍ ജനവിധി തേടുന്നു എന്നതാണ്. വടകരയിലേത് കൊലപാതക രാഷ്ട്രീയത്തിനെതിരേ വിധിയെഴുതുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം വടകരയില്‍ നടപ്പാക്കുകയാണ് പി. ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ സി.പി.എം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എം.പി.ഐ വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കോട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്‍വന്‍ഷന്‍ നടന്നുകൊണ്ടിരിക്കെ വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനും പൊതുയോഗ വേദിയിലെത്തി. ചടങ്ങില്‍ കുളങ്ങര ചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എന്‍. വേണു, കെ.കെ രമ, അബ്ദുല്‍ ലിനീഷ്, എന്‍.പി ഭാസ്‌കരന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബാലകൃഷ്ണ പിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."