ഇരുമ്പ് ഗ്രില്‍ വാഹനാപകടത്തിന് കാരണമാകുന്നതായി പരാതി
കുന്നംകുളം: കുന്നംകുളം - തൃശൂര്‍ സംസ്ഥാനപാതയില്‍ ആനക്കല്‍ റോഡിന് സമീപത്തുള്ള കെട്ടിടം റോഡും, കലുങ്കും കൈയേറി നിര്‍മിച്ച ഇരുമ്പ് ഗ്രില്‍ വാഹനാപകടത്തിന് കാരണമാകുന്നതായി പരാതി. അനധികൃതമായുള്ള കൈയേറ്റവും, നിര്‍മാണവും പൊളിച്ചു നീക്കി യാത്ര സൗകര്യമൊരുക്കണമെന്നാവശ്യപെട്ട് നഗരസഭക്ക് ജീവകാരുണ്യ പ്രവര്‍ത്തകര്‍ പരാതി നല്‍കി. റോഡിന്റെ വശത്തുള്ള പുറമ്പോക്ക് സ്ഥലവും കാനയും കെട്ടിട ഉടമകള്‍ കൈയറിയിരിക്കുകയാണ്.
സ്ലേബ് എടുത്ത് മാറ്റി പകരം അതിനു മുകളില്‍ ഇരുമ്പ് കമ്പികള്‍ നിരത്തുകയും, റോഡ് നിതാനത്തില്‍ നിന്നും അര അടിയോളം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വശം ചേര്‍ത്തെടുത്താല്‍ ഈ ഗ്രില്ലില്‍ തട്ടി മറിയുമെന്നതില്‍ തര്‍ക്കമില്ല. റോഡിന്റെ കൈയേം സംബന്ധിച്ച് നടപടിയെടുക്കേണ്ടത് കെ.എസ്.ടി.പി ആണെന്നതിനാല്‍ അതില്‍ നഗരസഭക്ക് ഇടപെടാനാകില്ലെന്നും എന്നാല്‍ അനധികൃതമായി അനുമതിയില്ലാതെ നടത്തിയ നിര്‍മാണങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."