മാസ്ക്ക് ധരിക്കാതെ പുറത്തു ഇറങ്ങിയ മലയാളിക്ക് 2500 റിയാൽ പിഴ
ജിദ്ദ:സഊദിയിൽ ബൂഫിയയിലേക്ക് ചായ വാങ്ങാൻ മാസ്ക്ക് ധരിക്കാതെ പുറത്തു ഇറങ്ങിയ മലയാളിക്ക് 2500 റിയാൽ പിഴ ലഭിച്ചു. കൂടാതെ എട്ടു മണിക്കൂർ പൊലിസ് കസ്റ്റഡിയിൽ കഴിയേണ്ടതിവന്നു.
ജോലിയാവശ്യാർത്ഥം ദമാമിൽ നിന്ന് റിയാദിലെത്തിയ മലയാളിക്കായിരുന്നു ഈ അനുഭവം. സ്വയം കാറോടിച്ച് വന്നതിനാൽ ക്ഷീണം മാറ്റാനായി കാർ റോഡരികിൽ നിർത്തിയിട്ട് അടുത്തുള്ള ബൂഫിയയിൽ ചായ വാങ്ങാനായി പോയതായിരുന്നു.
എന്നാൽ ഉപയോഗിച്ചിരുന്ന മാസ്ക് കാറിൽ ഊരി വെച്ചായിരുന്നു മലയാളി ബൂഫിയയിൽ എത്തിയത്. യാദൃശ്ചികമായി ആ സമയം അവിടെ എത്തിയ പൊലിസ് അദ്ദേഹത്തെ മാസ്ക്ക് ധരിക്കാത്തതിൻ്റെ പേരിൽ പിടി കൂടുകയായിരുന്നു.
പൊലിസ് സ്റ്റേഷനിൽ എത്തിച്ച മലയാളിയെ മെഡിക്കൽ പരിശോധന നടത്തുകയും എട്ടു മണിക്കൂർ കസ്റ്റഡിയിൽ വെക്കുകയും ചെയ്തു. ഈ സമയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഉപദേശങ്ങളും ഇദ്ദേഹത്തിനു പൊലിസുകാര്‍ നൽകി.തുടർന്ന് മാസ്ക്ക് ധരിക്കാത്തതിനു 1000 റിയാലും അദ്ദേഹത്തിൻ്റെ കാർ പൊലിസ് സ്റ്റേഷനിൽ എത്തിക്കേണ്ടി വന്നതിനു 1500 റിയാലും ചേർത്ത് പിഴ ചുമത്തുകയായിരുന്നു. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സഊദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനയാണു നടക്കുന്നത്. നിയമ ലംഘകരെ നാടു കടത്താൻ വരെ വകുപ്പുണ്ട്.
അതേ സമയം സഊദിയുടെ വിവിധ പ്രവിശ്യകളിൽ കനത്ത പരിശോധനയാണ് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിയമ വകുപ്പിന്റെയും ആരോഗ്യ, മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."