എടപ്പാളിന് ആശ്വാസം: ആശുപത്രിയിലെ 163 ജീവനക്കാരുടെ കൊവിഡ് ഫലം നെഗറ്റീവ്
മലപ്പുറം: എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. വട്ടംകുളം പി.എച്ച്.സിയിലെ 25 ജീവനക്കാരുടെ ഫലവും നേരത്തെ നെഗറ്റീവ് ആയിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ കൊവിഡ് പരിശോധനാ ഫലമാണ് പുറത്തുവന്നത്.
രണ്ട് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും ഉള്‍പ്പെടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എടപ്പാളില്‍ ആശങ്കയേറിയത്.
ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 600 ഓളം പേരായിരുന്നു എടപ്പാളിലെ ആശുപത്രിയിലുള്ളത്. ഇവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരും ആശുപത്രി വിട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവിടുകയായിരുന്നു. നവജാത ശിശുക്കളും പ്രായമായവരും ആശുപത്രിയില്‍ തന്നെ തങ്ങുന്നതിനാലാണ് പരിശോധന ഇവിടെ നിന്നും തുടങ്ങിയത്. 163 ജീവനക്കാരുടെ ഫലം നെഗറ്റീവായതോടെ പൊന്നാനിയില്‍ അല്‍പം ആശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."