ലോകകപ്പ്; കിരീട സാധ്യത ഫ്രാന്‍സിനെന്ന് ബൈച്ചുങ് ബൂട്ടിയ
കൊച്ചി: ലോകകപ്പ് ഫുഡ്‌ബോളില്‍ ഫ്രാന്‍സിനാണ് കിരീടസാധ്യതയെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ. ഈ ലോകകപ്പില്‍ ബെല്‍ജിയവും മികച്ച മല്‍സരമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ വിജയ സാധ്യതയുള്ള ടീം ഫ്രാന്‍സാണന്ന് ബൈച്ചുങ് ബൂട്ടിയ മാധ്യമ പ്രവര്‍കരോട് പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ഷൂട്ട് ദ റയിന്‍ ഫുഡ്‌ബോള്‍ മല്‍സരത്തില്‍ മുഖ്യാതിഥിയായി എത്തിയതാണ് മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍. ഇന്നലെ വൈകീട്ട് നടന്ന ഫൈനല്‍ മല്‍സരത്തിനു മുമ്പ് ഇരുടീമഗങ്ങളെയും പരിചയപ്പെട്ട ശേഷം മുന്‍ കേരളാ താരങ്ങളായ റൂഫസ്സ് ഡിസൂസ, ടി. എ ജാഫര്‍ എന്നിവരുമായി ബൈച്ചുങ് ബൂട്ടിയ വിശേഷം പങ്കുവെച്ചു. മഴ ഫുഡ്‌ബോള്‍ വിത്യസ്തമായ അനുഭവമാണന്ന് ബൈച്ചുങ് ബൂട്ടിയ പറഞ്ഞു.
വൈകീട്ട് നടന്ന ഫൈനലില്‍ ഫോഗ് ടി.പി.സി മണ്‍സൂണിനെ പരാജപ്പെടുത്തി മലബാര്‍ എസ്‌കേപ്പ് കിരീടം നേടി. സ്‌കോര്‍(6-1). ഹൈബി ഈഡന്‍ എം.എല്‍.എ ട്രോഫികള്‍ വിതരണം ചെയ്തു. കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു, ഭാരവാഹി തോമസ് വര്‍ഗീസ് എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.
മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രചരണാര്‍ഥം കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം പ്രഫഷണല്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മഴപ്പന്തുകളി 'ഷൂട്ട് ദ റയിന്‍' സംഘടിപ്പിരിക്കുന്നത്. ശനിയാഴ്ച കെ.വി തോമസ് എം.പിയാണ് മല്‍സരം ഉദ്ഘാടനം ചെയ്തത്. കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി കിക്കോഫ് നിര്‍വഹിച്ചു. സംസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളുടെയും ട്രാവല്‍ കമ്പനികളുടെയും 24 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."