HOME
DETAILS
MAL
നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; യുവാവ് പിടിയില്‍
backup
April 04 2019 | 04:04 AM
കരുവാരകുണ്ട്: ഫോണ്‍ മുഖാന്തരം പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ യുവാവ് കരുവാരകുണ്ട് പൊലിസിന്റെ പിടിയിലായി. കാളികാവ് ചെങ്കോട് സ്വദേശി കരുങ്കോട്ടില്‍ സ നൂപി (22)നെയാണ് എസ്.ഐ.കെ.എന്‍.വിജയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നു മറ്റു പല പെണ്‍കുട്ടികളുമായും ബന്ധം സ്ഥാപിച്ചതായും നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പോക്‌സോ വകുപ്പ് ചുമത്തിയാണ് സ നൂപിനെതിരേ കേസെടുത്തിട്ടുള്ളത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."