HOME
DETAILS

ഇ -മൊബിലിറ്റി: ധനമന്ത്രിയുടെ വാദം പൊളിച്ച് ഫയലിന്റെ പകര്‍പ്പ് പുറത്ത്

  
backup
July 02, 2020 | 1:59 AM

%e0%b4%87-%e0%b4%ae%e0%b5%8a%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

 


തിരുവനന്തപുരം: ഇ -മൊബിലിറ്റി കരാര്‍ ഒപ്പിടുന്നതിനെ ധനവകുപ്പ് എതിര്‍ത്തിരുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പൊളിക്കുന്ന ഫയലുകളുടെ പകര്‍പ്പ് പുറത്തായി.
ഇ -മൊബിലിറ്റി പദ്ധതിയില്‍ 4500 കോടി രൂപ മുടക്കി 3000 വൈദ്യുതി ബസുകള്‍ വാങ്ങാനുള്ള പദ്ധതി സ്വിസ് കമ്പനിയായ ഹെസ്സും പൊതുമേഖലാ സ്ഥാപനമായ കെ.ഇ.എല്ലും ചേര്‍ന്നുള്ള സംരംഭമെന്ന നിലയിലാണ് ധനവകുപ്പിന് മുന്നിലെത്തിയത്. അന്ന് വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആ ഫയലുകളില്‍ പദ്ധതിയെ എതിര്‍ത്ത് എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംശയം പ്രകടിപ്പിച്ചുള്ള ചീഫ് സെക്രട്ടറിയുടെ പ്രതികരണവും കുറിപ്പിന്റെ ഭാഗമായി ഉണ്ട്.
സ്വിസ് കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും പൊതു മേഘലാ സ്ഥാപനമായ കെ.എ.എല്ലിനു 49 ശതമാനം ഓഹരിയുമായുള്ള സംയുകത സംരംഭത്തെ എതിര്‍ത്തിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി പ്രതികരിച്ചിരുന്നു.
എന്നാല്‍ ഗതാഗത വകുപ്പില്‍ നിന്നു ഫയല്‍ ധനവകുപ്പിലെത്തിയപ്പോള്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായ ടോം ജോസ് എതിര്‍ത്ത ഫയലിന്റെ പകര്‍പ്പുകളാണ് പുറത്തുവന്നത്. വൈദ്യുതി ബസുകള്‍ വാങ്ങാനുള്ള സാമ്പത്തിക ബാധ്യതയും വിദേശ കരാറായതിനാല്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടി ക്കാട്ടിയാണ് ധനവകുപ്പ് സെക്രട്ടറി ഫയലില്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്. കരാറിനെ എതിര്‍ത്തില്ലെന്ന ധനകാര്യ മന്ത്രിയുടെ വാദമാണ് ഇതിലൂടെ പൊളിയുന്നത്.
കരാറിനായി സ്വിസ് കമ്പനിയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചെന്നും ധനവകുപ്പ് എതിര്‍ത്തതിനാലാണ് പദ്ധതി നടക്കാത്തതെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  2 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  2 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  2 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  2 days ago
No Image

ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 days ago
No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  2 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  2 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  2 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  2 days ago