HOME
DETAILS
MAL
കണ്ടെയ്ന്മെന്റ് സോണില്‍ കുടുങ്ങിയെന്ന്; ബലാത്സംഗ കേസില്‍ ഫ്രാങ്കോ ഹാജരായില്ല
backup
July 02 2020 | 02:07 AM
കോട്ടയം: കര്‍ശന നിര്‍ദേശമുണ്ടായിട്ടും കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായില്ല.
താന്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്ന്‍മെന്റെ് സോണായതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ യാത്രാനുമതി ലഭിച്ചില്ലെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അഭിഭാഷകന് മുഖേന കോടതിയെ അറിയിച്ചത്.
ഇതേ തുടര്‍ന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് ഈ മാസം 13 ലേക്ക് മാറ്റി. കുറ്റപത്രം പ്രതിയെ വായിച്ച് കേള്‍പ്പിക്കാനാണ് നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്കിയ വിടുതല്‍ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസില്‍ സ്റ്റേ അനുവദിക്കണമെന്ന ഫ്രാങ്കോയുടെ അപേക്ഷ കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."