HOME
DETAILS
MAL
അസംബന്ധങ്ങള്‍ പറയുന്ന നേതാക്കള്‍ രാജിവെക്കണം: സി.പി ജോണ്‍
backup
April 04 2019 | 05:04 AM
മട്ടന്നൂര്‍: അസംബന്ധങ്ങള്‍ വിളിച്ചു പറയുന്ന നേതാക്കള്‍ സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സി.എം.പി (ജോണ്‍) ജനറല്‍സെക്രട്ടറി സി.പി ജോണ്‍. യു.ഡി.എഫ് വനിതാ സ്ഥാനാര്‍ഥിയെ കുറിച്ചുള്ള എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശം വളരെ മോശമായെന്നും ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നവരെ സ്ഥാനത്തു നിന്നും മാറ്റുകയാണ് നേതൃത്വം ചെയ്യേണ്ടത്. രാഹുല്‍ ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നതില്‍ സി.പി.എമ്മും ബി.ജെ.പിയും തുല്യപങ്കാണ് വഹിക്കുന്നത്. പ്രകടന പത്രിക കണ്ടു സി.പി.എം വിറളി പിടിച്ചു. ഇന്ത്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നീക്കങ്ങളാണ് രാഹുല്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."