മൂന്നാര്‍: ഇടത് നിലപാട് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത്: വഹാബ് എം.പി
നിലമ്പൂര്‍: മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേതാണോ വകുപ്പുമന്ത്രിയുടേതാണോ എല്‍.ഡി.എഫ് നിലപാട് എന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയിസ് യൂനിയന്‍ (എസ്.ഇ.യു) ജില്ലാ കണ്‍വന്‍ഷന്‍ നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈയേറ്റ വിഷയത്തില്‍ ഭരണമുന്നണിയില്‍ത്തന്നെ ഇരട്ടനിലപാട് വ്യക്തമായ സാഹചര്യത്തില്‍ ഇതിനിടയിലകപ്പെട്ട് ബലിയാടാകുന്നത് തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തിന് ബാധ്യസ്ഥരായ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ആമിര്‍ കോഡൂര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജന.സെക്രട്ടറി എ.എം അബൂബക്കര്‍ ഉപഹാര സമര്‍പ്പണം നടത്തി. സിബി മുഹമ്മദ്, ഇസ്മാഈല്‍ മുത്തേടം, ടി.പി അഷ്‌റഫലി, വി.പി സമീര്‍, സി.എച്ച് ജലീല്‍, എം.എ മുഹമ്മദലി, കെ. അബ്ദുല്‍ ബഷീര്‍, കെ. മൈമൂന, പി. അബ്ദുല്‍ ഗഫൂര്‍, ഇ. സമീറലി, മുഹമ്മദ് പുല്ലുപറമ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."