സഊദിയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു
ദമാം: സഊദിയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. കൊവിഡ് ബാധയേറ്റ് ഗുരുതരാവസ്ഥയിലായ കൊല്ലം ഓടനാവട്ടം കൊടുവട്ടൂർ അമ്പാടി സ്വദേശി വി.മധുസൂദനൻ (58) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ ആത്മഹത്യ ചെയ്തത്. വൈറസ് ബാധയേറ്റ് അവശ നിലയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റ് ടീം ക്രൈസിസ് ആംബുലൻസിൽ സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുകയും അവിടെ നിന്ന് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.
ഇവിടെ ആദ്യ ഘട്ടത്തിൽ പരിശോധന നടത്തിയില്ലെങ്കിലും പിന്നീട് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് കുറച്ച് നേരം അഡ്മിറ്റ് ചെയ്തു ഓക്സിജൻ അടക്കമുള്ളവ നൽകി അൽപ സമയ ശേഷം വിട്ടയച്ചിരുന്നു. തുടർന്ന് ക്രൈസിസ് ടീം തന്നെ റൂമിൽ എത്തിക്കുകയും കൗൺസിൽ നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തൊട്ടടുത്ത ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: സുധർമ, മക്കൾ: അഭിരാമി, അഭിജിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."