അമേത്തിയെ അപമാനിക്കുന്നു- രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം മുതലെടുക്കാനൊരുങ്ങി സ്മൃതി ഇറാനി
അമേത്തി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയെ അപമാനിക്കുകയാണെന്ന് ബി.ജെ.പി എം.പി സ്മൃതി ഇറാനി. അമേത്തിയില്‍ രാഹുലിന്റെ എതിര് സ്ഥാനാര്‍ഥിയാണ് സ്മൃതി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക പോയ സമയത്ത് രണ്ടു ദിവസത്തെ പ്രചാരണത്തിനായി അമേത്തിയിലെത്തിയതായിരുന്നു അവര്‍.
' അമേത്തിയുടെ പിന്തുണയിലാണ് 15 വര്‍ഷം അധികാരത്തിലിരുന്നത്. എന്നിട്ട് ഇപ്പോള്‍ അദ്ദേഹം മറ്റൊരിടത്ത് നോമ്നേഷന് നല്കാന് പോവുന്നു. ഇത് അമേത്തിയെ അപമാനിക്കലാണ്. അവിടുത്തെ ജനങ്ങള്‍ ഇത് ക്ഷമിക്കില്ല'- സ്മൃതി ചൂണ്ടിക്കാട്ടി.
' ഞാന്‍ വയനാടിന് മുന്നറിയിപ്പു നല്‍കുകയാണ്. ഒരു എം.പി എന്ന നിലക്ക് രാഹുലിന്റെ കഴിവ് കാണണമെങ്കില്‍ നിങ്ങള്‍ അമേത്തിയിലേക്കു വരൂ. 15 കൊല്ലമായി അമേത്തിയെ പറ്റിച്ചു കൊണ്ടിരിക്കുന്നയാള്‍ ഇപ്പോള്‍ നിങ്ങളെ വഞ്ചിക്കാന്‍ വയനാട്ടിലേക്കു വരികയാണ്' - അവര്‍ പറഞ്ഞു.
2004 മുതല്‍ രാഹുലിനൊപ്പം നില്ക്കുന്ന മണ്ഡലമാണ് അമേത്തി. 2014 തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി അമേത്തിയില്‍ രാഹുലിനോട് വന്‍ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. പിന്നീട് അവര്‍ രാജ്യസഭാ എം.പിയാവുകയും കേന്ദ്ര മന്ത്രി സഭയിലെത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."