സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ പറന്നിറങ്ങിയത് 126 വിമാനങ്ങൾ
ജിദ്ദ: സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ 55 വന്ദേഭാരത് മിഷന് വിമാനങ്ങളും 71 ചാര്‍ട്ടര്‍ വിമാനങ്ങളുമാണ് പറന്നിറങ്ങിയത് 126 വിമാനങ്ങളിലായി 24,000 ഇന്ത്യക്കാര്‍ ആണ് ഇതിനകം നാടുപിടിച്ചത്
വിവിധ കമ്പനികളും സംഘടനകളും 71 ചാര്‍ട്ടര്‍ വിമാനങ്ങളിലായി 13,000 ഇന്ത്യക്കാരെയാണ് നാടുകളിലെത്തിച്ചത്.
ഇതില്‍ 34 വിമാനങ്ങള്‍ കേരളത്തിലേക്കായിരുന്നു. ഡല്‍ഹി-11, കര്‍ണാടക-എട്ട്, തമിഴ്നാട്-മൂന്ന്, യു.പി, രാജസ്ഥാന്-മൂന്ന് വീതം, ആന്ധ്രപ്രദേശ്, ഗുജറാത്ത്-രണ്ടുവീതം, ബിഹാര്‍, തെലങ്കാന-ഒന്നുവീതം എന്നിങ്ങനെയാണ് മ റ്റു സംസ്ഥാനങ്ങളിലേക്ക് പോയ ചാര്‍ട്ടര്‍ വിമാനങ്ങള്‍.
വരുന്ന ആഴ്ചകളില്‍ കേരളത്തിലേക്ക് 20 വിമാനങ്ങളടക്കം 29 ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഡല്‍ഹി-രണ്ട്, മഹാരാഷ്ട്ര-രണ്ട്, തമിഴ്നാട്-മൂന്ന്, കര്‍ണാടക-ഒന്ന്, തെലങ്കാന-ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളി ലേക്കുള്ള വിമാനങ്ങള്‍. ഇതിനു പുറമെ, വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ മൂന്ന് വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തി യിട്ടുണ്ട്. ജിദ്ദ-അഹമ്മദാബാദ്, ദമാം-ജയ്പൂര്‍, റിയാദ്-ജയ്പൂര്‍ എന്നീ വിമാനങ്ങളുടെ തീയതി ഉടന്‍ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."