HOME
DETAILS
MAL
അനധികൃത സ്ഥലം വില്പന; ഉടമക്ക് തടവും പിഴയും
backup
July 09 2018 | 06:07 AM
നാദാപുരം: കടബാധ്യതകള്‍ മറച്ചുവച്ചു വ്യാജ പ്രമാണം ചമച്ച് വസ്തു വില്പന നടത്തിയ കേസില്‍ കോടതി തടവും പിഴയും വിധിച്ചു. വാണിമേല്‍ കൊടിയൂറ സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ താഴെ എടവഞ്ചേരി കുഞ്ഞബ്ദുല്ലയെയാണ് ഒരു വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴ അടക്കാനും നാദാപുരം മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
1998ല്‍ കുഞ്ഞബ്ദുല്ലയുടെ പേരില്‍ തിനൂര് വില്ലേജില്‍ കൈവശമുണ്ടായിരുന്ന ഏഴ് ഏക്കര്‍ ഭൂമിയില്‍നിന്നു മൂന്ന് ഏക്കര്‍ സ്ഥലം എലിയെടുത്തുകുനിയില് വാസു, ബാലന്, ഇന്ദിര, അനിത എന്നിവര്‍ക്കും ബാക്കിയുള്ളവ വാണിമേലിലെ മൊയ്തു എന്നയാള്‍ക്കും വില്പന നടത്തുകയായിരുന്നു. സ്ഥലം കോഴിക്കോട്ടെ സ്വകാര്യബാങ്കില്‍ പണയംവച്ചു വായ്പയെടുത്തതു മറച്ചുവച്ചായിരുന്നു വില്പന നടത്തിയത്.
കുഞ്ഞബ്ദുല്ലയ്ക്കെതിരേ വളയം പൊലിസ് ചാര്‍ജ് ചെയ്ത കേസിലാണു കോടതിവിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."