ജമാഅത്തെ ഇസ് ലാമിയുമായി ലീഗ് കൂട്ടുകെട്ടുണ്ടാക്കുന്നത് അവിഹിതവും അവസരവാദപരവുമെന്ന് ഐ.എന്‍.എല്‍
കോഴിക്കോട്: ജമാഅത്തെ ഇസ് ലാമിയുമായി ലീഗ് കൂട്ടുകെട്ടുണ്ടാക്കുന്നത് അവിഹിതവും അവസരവാദപരവുമെന്ന് ഐ.എന്‍.എല്‍. ഈ ബന്ധം ഒരു സമൂഹവും അംഗീകരിക്കില്ല. അങ്ങിനെയൊരു ബന്ധം ഉണ്ടായാല്‍ ലീഗ് പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടിവരുമെന്നും ഇന്ത്യന്‍ നാഷണല് ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രഫ.എ.പി അബ്ദുല്‍ വഹാബ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ജമാഅത്തെ ഇസലാമിയെ നിരോധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചവരാണ് ലീഗ്. പണ്ട് സേട്ടുസാഹിബിനെതിരേയുള്ള ആരോപണം അദ്ദേഹം ജമാഅത്തിന് അനുകൂലമായി പരഞ്ഞു എന്നതായിരുന്നുവെന്നും വഹാബ് പറഞ്ഞു. ലീഗിലെ പല നേതാക്കളും പ്രാസംഗികരും ജമാഅത്തെ ഇസ് ലാമിക്കെതിരേ ശക്തമായി പ്രഭാഷണങ്ങള്‍ നടത്തുന്നവരാണ്. എപ്പോഴാണ് അവര്‍ അഭിമതരായതെന്ന് ലീഗ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ അഹമദ് ദേവര്‍കോവില്‍, കാസിം ഇരിക്കൂര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."