'ഇരട്ട കൊലപാതകം: ജനങ്ങളുടെ ആശങ്കയകറ്റണം'
വെള്ളമുണ്ട: നവദമ്പതികള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.
പ്രതികളെ ഉടന്‍ പിടികൂടി ജനങ്ങളിലെ സംശയങ്ങളും ദുരൂഹതകളും അവസാനിപ്പിക്കാന്‍ പൊലിസ് നടപടി ഊര്‍ജിതമാക്കണമെന്ന് ഉമ്മറിന്റെ വീട് സന്ദര്‍ശിച്ച എ.ഐ.സി.സി അംഗവും മുന്‍ മന്ത്രിയുമായ പി.കെ ജയലക്ഷ്മിയും ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. ഇരുവരും ഉമ്മറിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. കെ.കെ അബ്രാഹം, തൊണ്ടര്‍നാട് മണ്ഡലം പ്രസിഡന്റ് എസ്.എം പ്രമോദ്, ബ്ലോക്ക് സെക്രട്ടറി പി.എം ടോമി, പി. ഉസ്മാന്‍, എം.ആര്‍ കുഞ്ഞിക്കണ്ണന്‍, കെ.ടി മാത്യൂ, ടി.ജെ മാത്യു, ജോഷി തൂമുള്ളില്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വെള്ളമുണ്ട: പഞ്ചായത്തില്‍ അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങള്‍ കവര്‍ച്ച കേസുകള്‍ അന്വേഷണം എങ്ങുമെത്താതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നുവെന്നും ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വെളളമുണ്ട പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
വെള്ളമുണ്ടയില്‍ നവ ദമ്പതികളുടെ കൊലപാതകം നാടിനെ ഭീതിയില്‍ ആഴ്ത്തിയിരിക്കയാണ്. പരിസര പ്രദേശങ്ങളില്‍ ഈ അടുത്ത കാലത്തായി നടന്ന കളവു കേസുകള്‍ വാരാമ്പറ്റയില്‍ ഒരു സ്ത്രീയുടെ തല അക്രമികള്‍ അടിച്ചു തകര്‍ത്തത് ഈ കേസുകളൊന്നും തെളിയിക്കപ്പെടാതെ കിടക്കുകയാണ്. പൊലിസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണെമെന്നും അല്ലാത്ത പക്ഷം ബഹുജന സമര പരിപാടികള്‍ക്ക് മുസ്്‌ലിം ലീഗ് നേതൃത്വം കൊടുക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സി.പി മൊയ്തു ഹാജി അധ്യക്ഷനായി. പി.കെ അമീന്‍, എ. മോയി, നൗഷാദ് കോയ, അമ്മത് കൊടുവേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."