HOME
DETAILS
MAL
കൊവിഡ്: 65 കഴിഞ്ഞവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടു ചെയ്യാം
backup
July 03 2020 | 01:07 AM
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ 65 വയസ് പിന്നിട്ടവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടു ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്കി . ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് കമ്മിഷന് ഇതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വോട്ടെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ചട്ടത്തിലാണ് മാറ്റം വരുത്തിയത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. കൊവിഡ് ചികിത്സയിലുള്ളവര്‍ക്കും കൊവിഡ് സംശയിക്കുന്നവര്‍ക്കും ലക്ഷണങ്ങളില്ലാതെ വീട്ടില്‍ ക്വാറന്റൈനിലിരിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടു ചെയ്യാം. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."