HOME
DETAILS

സ്‌നേഹ സ്വീകരണങ്ങളേറ്റുവാങ്ങി ഹൈബിയും രാജീവും

  
backup
April 04 2019 | 06:04 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81

കൊച്ചി: അന്തരിച്ച മുന്‍ മന്ത്രി കെ.ടി ജോര്‍ജിന്റെ അനുസ്മരണ ദിവസമായ ഇന്നലെ രാവിലെ ഏഴോടെ കൂനമ്മാവ് സെന്റ് ഫിലോമിന ദേവാലയത്തിലെ സെമിത്തേരിയില്‍ എത്തി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചായിരുന്നു ഹൈബി ഈഡന്‍ പര്യടനം ആരംഭിച്ചത്. എട്ടുമണിയോടെ പറവൂര്‍ മന്നം ജങ്ഷനില്‍ നിന്നും വാഹന ജാഥയുടെ അകമ്പടിയോടെ പര്യടനം തുടങ്ങി. വെടിമറ, പെരുവാരം പടിഞ്ഞാറെ നടവഴി തെക്കേ നാലുവഴിയിലെത്തിയപ്പോള്‍ 90 വയസുള്ള ഭാര്‍ഗവി അമ്മ പരമ്പരാഗത രീതിയില്‍ കുരുത്തോല മാല അണിയിച്ച് ഹൈബി ഈഡനെ വരവേറ്റു. അധികാരത്തിന്റെ ചിഹ്നമായ കുരുത്തോല തൊപ്പി ശിരസില്‍ അണിയിച്ച് അനുഗ്രഹിച്ചു. ഓലവട്ടിയില്‍ പഴങ്ങള്‍, കുരുത്തോല പൂച്ചെണ്ട്, വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂ എന്നിവ കൂടി നല്‍കിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിന്റെ കൊടുമുടിയിലായി.
തൈവെപ്പ്, പെരുമ്പടന്ന കവല, മണ്ണുചിറ പ്രദേശങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പറവൂര്‍ മാര്‍ക്കറ്റിലും കച്ചേരിപ്പടിയിലും കാത്തു നിന്നവരെ സന്ദര്‍ശിച്ച് പിന്തുണ തേടി ഏഴിക്കരയിലേക്ക്. ഉച്ചയോടെ ഏഴിക്കര കാളികുളങ്ങര, പറയാട്ട് പ്രദേശങ്ങളില്‍ പര്യടനം ഇല്ലത്തു കോളനിയില്‍ എത്തി. കടന്നുവരുന്ന പാതയ്ക്ക് ഇരുവശവും കാത്തുനിന്ന പ്രദേശവാസികളെ നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ഥിച്ച് ഇടിമൂല, കടക്കര, കുഴിപ്പനം വഴി ചാത്തനാട് എത്തി പ്രദേശവാസികളുടെ സ്‌നേഹോജ്വല സ്വീകരണം ഏറ്റുവാങ്ങി. പ്രളയം തകര്‍ത്ത പറവൂര്‍ പ്രദേശത്തെ ക്ഷീര കര്‍ഷകരുമായി പ്രശ്‌നങ്ങള്‍ ആരാഞ്ഞു. പാര്‍ലമെന്റില്‍ എത്തിയാല്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ഉറപ്പു നല്‍കി കോട്ടുവള്ളിയിലേക്ക്.
കോതകുളം, കൈതാരം തൃക്കപുരം, ചെറിയപ്പിള്ളി, വഴിക്കുളങ്ങര, അത്താണി, വാണിയക്കാട് പ്രദേശങ്ങളിലും ഹൈബി ഇന്നലെ പര്യടനം നടത്തി. ചെമ്മയം, ചിത്തിരകവല വഴി വാരാപ്പുഴയിലേക്ക്. വാരാപ്പുഴയിലേക്കു പ്രവേശിച്ച സ്ഥാനാര്‍ഥിക്ക് വെടികെട്ടിന്റെയും ചെണ്ടമേളത്തിന്റെയും ആരവത്തില്‍ പ്രൗഢ ഗംഭീരമായ സ്വീകരണം നല്‍കി. മണ്ണംതുരുത്ത് മഹിളാ ജംഗ്ഷനിലാണ് ഇന്നലെ ബൈബിയുടെ പര്യടനം സമാപിച്ചത്.
പി. രാജീവിന്റെ കളമശേരി നിയോജക മണ്ഡലം രണ്ടാം ഘട്ട പൊതു പര്യടനം കളമശേരി എച്ച്.എം.ടി കോളനിയില്‍ നിന്നാരംഭിച്ചു.
സ്വീകരണ പൊതുയോഗം പ്രശസ്ത സംവിധായകന്‍ എം.എ നിഷാദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് സക്കീര്‍ ആഞ്ഞിലിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് എറണാകുളം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി.എം ദിനേശ് മണി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ടി നിക്‌സണ്‍, സി.പി.എം ഏരിയാ സെക്രട്ടറി വി.എം സക്കീര്‍ ഹുസൈന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി സി.എസ്.എ കരീം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മറ്റക്കാട്, എന്‍.എ.ഡി സഹൃദയ നഗര്‍, നോര്‍ത്ത് കളമശേരി, ബി.ടി.ആര്‍ കവല, കരിപ്പായി, ഗ്ലാസ് കോളനി, എസ്.എന്‍.ഡി.പി കവല, കൊല്ലം മുറി ജങ്ഷന്‍, കൂനംതൈ, ഉള്ളിയന്നൂര്‍, കുഞ്ഞുണ്ണിക്കവല, കിഴക്കേ കടുങ്ങല്ലൂര്‍, അമ്പലം, ഫെറി ജങ്ഷന്‍, കൈന്റിക്കര തുടങ്ങിയ കേന്ദ്രങ്ങള്‍ക്ക് പുറമെ സ്ഥാനാര്‍ഥിയുടെ പര്യടന വാഹനത്തിന്റെ സഞ്ചാരപഥത്തിലും നാട്ടുകാര്‍ സ്വീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ആലങ്ങാട് കണ്ണിരിത്തിയില്‍ മുളക് തെകള്‍ നല്‍കിയാണ് ആളുകള്‍ രാജീവിനെ സ്വീകരിച്ചത്. ഏലൂര്‍ ഫാക്ടിലെ ട്രെയിനിയായ സനീഷ് വരച്ച രാജീവിന്റെ ഛായാചിത്രമാണ് സമ്മാനിച്ചത്. ഉച്ചക്ക് ശേഷം ആലങ്ങാട്ട് മേത്താനം, മണ്ണത്താഴം, മാടമ്പി, കണ്ണിരിത്തി, നീറിക്കോട് പറയന്‍തുരുത്ത്, ആലങ്ങാട് മാര്‍ക്കറ്റ്, മാളികം പീടിക തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ സ്ഥാനാര്‍ഥി ഏറ്റുവാങ്ങി. കുന്നുകുരയിലും കരുമാലൂരിലം വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങിയ ശേഷം കാരക്കുന്നില്‍ പര്യടനം സമാപിച്ചു. പര്യടനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ്‌കുമാര്‍, സി.പി.എം കളമശേരി ഏരിയ സെക്രട്ടറി വി.എം സക്കീര്‍ ഹുസൈന്‍, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്‌സിങ്, ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ ബാബു തുടങ്ങിയവര്‍ അനുഗമിച്ചു. വിവിധ സ്വീകരണ യോഗങ്ങളില്‍ അഡ്വ. മുജീബ് റഹ്മാന്‍, അഡ്വ. എ.എന്‍ സന്തോഷ് ,അഡ്വ. ടി.ബി മിനി, ഷാജി ഇടപ്പള്ളി, കെ.കെ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
ജൈവ പച്ചക്കറികള്‍ നല്‍കിയാണ് പല കേന്ദ്രങ്ങളിലും രാജീവിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാജീവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സഹയാത്രികരായ യുവാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ പി. രാജീവ് എന്ന പേരിലുള്ള ആപ്പ് ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ ജി. വിജയരാഘവന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പുറത്തിറക്കിയത്. രാജീവിന്റെ ഇന്നത്തെ പര്യടനം വൈപ്പിനില്‍ ആണ്. രാവിലെ 7.30 ന് കടമക്കുടിയില്‍ നിന്നാരംഭിച്ച് വൈകിട്ട് എട്ടിന് പുതുവൈപ്പിനില്‍ സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago