HOME
DETAILS
MAL
റഷ്യയില്‍ പുടിന് 2036 വരെ തുടരാം
backup
July 03 2020 | 01:07 AM
മോസ്‌കോ: ഭരണ കാലാവധി നീട്ടാന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ ജനതയുടെ അംഗീകാരം. ഇതോടെ പുടിന് 2036 വരെ അധികാരത്തില്‍ തുടരാനാകും. 2024ല്‍ അധികാരം ഒഴിയേണ്ടിയിരുന്ന പുടിന് ആറുവര്‍ഷം വീതമുള്ള രണ്ടു ടേം കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നത്.
77.9 ശതമാനം പേര്‍ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 21.3 ശതമാനം പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്.
നിലവില്‍ സ്റ്റാലിന് ശേഷം റഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരം കൈയാളുന്ന വ്യക്തിയാണ് പുടിന്‍. 67 വയസ്സുള്ള പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികള്‍ വഹിക്കുകയാണ്.
എന്നാല്‍ സ്വതന്ത്ര ഏജന്‍സികളുടെ മേല്‍നോട്ടത്തിലല്ല വോട്ടെടുപ്പ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണഘടന ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."