HOME
DETAILS
MAL
അധ്യാപകനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടണം'
backup
April 22 2017 | 23:04 PM
മേപ്പയൂര്‍: കളവു കേസില്‍ പ്രതി ചേര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ അധ്യാപകനെ സര്‍വിസില്‍ നിന്നു നീക്കം ചെയ്യണമെന്ന് പി.ടി.എ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ വി.പി ജലീലിനെതിരേയാണ് മാനേജ്‌മെന്റിനോടും വിദ്യാഭ്യാസ വകുപ്പിനോടും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ അധ്യാപകനെ തടയല്‍ ഉള്‍പ്പെടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. പി.ടി.എ പ്രസിഡന്റ് സിറാജ് പൊയില്‍ അധ്യക്ഷനായി. കാരേക്കണ്ടി പോക്കര്‍ ഹാജി, എം.കെ ഇസ്മായില്‍, ടി. യൂസുഫ്, കെ. നിഹാദ്, പി.കെ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."