കാരാട്ട് പുഴ കൈയേറ്റം നിയമസഭയില്‍ ഉന്നയിക്കും: ചെന്നിത്തല
വടകര: പുതുപ്പണം കാരാട്ട് പുഴ കൈയേറിയ നടപടി നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വടകര നഗരപരിധിയിലെ പുതുപ്പണം കാരാട്ട് പുഴ നികത്തി ദിശ മാറ്റിയ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിട്ടു പുഴയുടെ ദിശ മാറ്റിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല. നികത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ റവന്യൂ വകുപ്പ് നടപടിയെടുക്കണം. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. പുഴ നശിച്ചാല്‍ ഒരു പ്രദേശത്തിന്റെ പരിസ്ഥിതി ഘടനയെ ബാധിക്കും.
കാരാട്ട് പുഴയോരത്തെ പ്രദേശവാസികളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും പ്രതിപക്ഷ നേതാവ് വിവരങ്ങള്‍ ആരാഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, ഐ. മൂസ, ശശിധരന്‍ കരിമ്പനപ്പാലം, ഇ. നാരായണന്‍ നായര്‍, ബാബു ഒഞ്ചിയം, സി.കെ വിശ്വനാഥന്‍, കളത്തില്‍ പീതാംബരന്‍, കൂടാളി അശോകന്‍, പുറന്തോടത്ത് സുകുമാരന്‍ എന്നിവര്‍ ചെന്നിത്തലക്ക് ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."