HOME
DETAILS
MAL
വടക്കാഞ്ചേരി നഗരസഭയില്‍ സര്‍വശുദ്ധി: പാഴ്വസ്തുക്കള് കയറ്റി അയച്ചു
backup
July 15 2016 | 21:07 PM
വടക്കാഞ്ചേരി: നഗരസഭ നടപ്പിലാക്കുന്ന സര്‍വശുദ്ധി മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി അഞ്ച് ഡിവിഷനുകളില്‍ നിന്ന് ശേഖരിച്ച പാഴ്വസ്തുക്കള് കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന റീ സൈക്കിളിങ് യൂനിറ്റിലേക്ക് കയറ്റി അയച്ചു.
ജനകീയ കൂട്ടായ്മയില്‍ തെരുവുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കവറുകള്‍, ചില്ലുകുപ്പി, കുപ്പി ചില്ല്, ബള്‍ബ്, ട്യൂബ്, ചെരുപ്പ്, പാഴ്തുണികള്‍ എന്നിവയാണ് നിര്‍മാണ യൂനിറ്റിന് കൈമാറിയത്. മംഗലം വായനശാലാ പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് ഫ്ളാഗ് ഓഫ് ചെയ്തു.
വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍ അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ് കുമാര്‍, ജയപ്രീത മോഹന്‍, കൗണ്‍സിലര്‍മാരായ വി.പി മധു, പി.ആര് അരവിന്ദാക്ഷന്, പ്രസീത സുകുമാരന്‍, സ്വപ്ന ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."