ഒരു കരച്ചില്‍ സമരത്തിന്റെ ഓര്‍മയ്ക്ക്
തുളുനാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളെ അയല്‍ സംസ്ഥാനമായ കര്‍ണാടകയുമായി ബന്ധിപ്പിണ്ടക്കണ്ടണ്ടണ്ടണ്ടണ്ടുണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടന്നണ്ടണ്ടണ്ട ചെര്‍ക്കള-കല്ലടുക്ക സംസ്ഥാനപാത, ബദിയഡുക്ക-ഏത്തടുക്ക-കിന്നിംഗാര്‍-സുള്ള്യപദവ്, മുള്ളേരിയ-നാട്ടക്കല്‍-ആര്‍ലപദവ് എന്നീ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന കരച്ചില്‍ സമരത്തിന്റെ അനുഭവം ഒന്നു വേരെ തന്നെയായിരുന്നു. സമരസമിതി കരച്ചില്‍ നടത്തിയപ്പോള്‍ അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ ഇപ്പോള്‍ പൂര്‍വാവസ്ഥയില്‍ തന്നെയായപ്പോള്‍ ഇപ്പോള്‍ കരച്ചിലും പിഴിച്ചിലുമില്ലെന്നതാണ് അവസ്ഥ.
അതിര്‍ത്തി ഗ്രാമങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് ഓഫിസിനു മുന്നില്‍ അനിശ്ചിതകാല ധര്‍ണ, നിരാഹാരം, ഓഫിസ് ഉപരോധിക്കല്‍, വഴിതടയല്‍, റോഡിലെ കുഴിയിലെ വെള്ളം പമ്പ് ചെയ്തു മാറ്റല്‍, ബസ് തൊഴിലാളികള്‍ ജോലിക്ക് ഹാജരാകാതെ സമരം, ഏറ്റവും ഒടുവിലായി സംസ്ഥാനത്ത് തന്നെ ജനശ്രദ്ധ ആകര്‍ഷിച്ച തരത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കരച്ചില്‍ സമരം തുടങ്ങി പല രീതിയിലുള്ള സമരങ്ങളാണ് ജനം കണ്ടത്.
എന്നിട്ടിപ്പോഴും അധികൃതരുടെ അനാസ്ഥ മൂലം നടുവൊടിയും റോഡിലൂടെയുള്ള യാത്ര തുടരുന്നു. സമരം നടത്തിയവര്‍ കൈയൊഴിഞ്ഞ് ഉള്‍വലിഞ്ഞ മട്ടിലും റോഡുകള്‍ പഴയപടിയും തന്നെ. പൊതുജനങ്ങളെ കഴുതകളാക്കുന്ന ഇത്തരം സമരങ്ങള്‍ ആര്‍ക്കു വേണ്ടിയായിരുന്നുവെന്നാണ് ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."