HOME
DETAILS
MAL
എ.ടി.എമ്മുകളില്‍ പണമില്ല: നാട്ടുകാര്‍ക്ക് ദുരിതം
backup
April 22 2017 | 23:04 PM
താമരശേരി: പണം പിന്‍വലിക്കാനായി ബാങ്കുകളുടെ എ.ടി.എമ്മിനെ ആശ്രയിക്കുന്നവര്‍ക്ക് നിരാശ തന്നെ.
താമരശേരി മേഖലയിലെ മിക്ക എ.ടി.എമ്മുകളിലും ആവശ്യത്തിന് തുക ബാങ്ക് അധികൃതര്‍ നിക്ഷേപിക്കാത്തത് ഏറെ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. പരാതിയുമായെത്തുന്ന ഇടപാടുകാരോട് ബാങ്ക് അധികൃതര്‍ മോശമായി പെരുമാറുന്നതായും പരാതിയു@ണ്ട്. ഇത് ബാങ്കുകളില്‍ കൈയേറ്റത്തിന് കാരണമാകുന്നു.
മലയോര മേഖലയിലെ എസ്.ബി.ഐ(എസ്.ബി.ടി) ശാഖകളുടെ മിക്ക എ.ടി.എമ്മുകളിലും ദിവസങ്ങളോളം പണം പിന്‍വലിക്കാനാവാതെ നാട്ടുകാര്‍ വലയുകയാണ്. നെറ്റ് വര്‍ക്ക് തകരാറിലായത് കൊണ്ട@ാണ് പണം പിന്‍വലിക്കാനാവാത്തതെന്ന് ചില ബാങ്ക് അധികൃതര്‍ വിശദീകരിക്കുമ്പോള്‍ പണം നിക്ഷേപിക്കുന്നത് തങ്ങളല്ലെന്നും മറ്റു ഏജന്‍സികളാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചില ബാങ്ക് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."