യൂത്ത് ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
മുക്കം: സംസ്ഥാന പാതയോരത്ത് അഗസ്ത്യന് മുഴിയില്‍ പ്രവര്‍ത്തിക്കുന്ന മുക്കം മിനി സിവില്‍ സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തില്‍ എം. എല്‍.എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് എം.എല്‍ എ ഓഫിസിന് സമീപം പൊലിസ് തടഞ്ഞു. സി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.സുനീര്‍ അധ്യക്ഷനായി. ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ്, ജനറല്‍ സെക്രട്ടറി സി.കെ കാസിം, കെ.വി.അബ്ദുറഹിമാന്, സലാം തേക്കും കുറ്റി, വി.പി.എ ജലീല്‍, എ.എം. അഹമ്മദ് കുട്ടി ഹാജി, വി.എ.നസീര്‍, ഇബ്രാഹിം തട്ടൂര് ,വി.എ റഷീദ് മാസ്റ്റര്‍, നിസാം കാരശ്ശേരി സംസാരിച്ചു. മാര്‍ച്ചിന് റാഫി മുണ്ടുപാറ, എം.എ ബഷീര്‍, നാസര്‍ തേക്കുംതോട്ടം, റഹീം കോടഞ്ചേരി,ഷരീഫ് അക്കരപറമ്പ്, ഗസീബ് ചാലൂളി, ഷംസീര്‍ പോത്താറ്റില്‍, ഷരീഫ് വെണ്ണക്കോട്, ഷിഹാബ് കറുത്തപറമ്പ്,എം.കെ യാസര്‍, പി.കെ നാഷിദ്, പി.മുഹമ്മദലി, കെ.ടി ഷബീര്‍, ഷഫീഖ് കോടഞ്ചേരി,ജൗഹര്‍ പുന്നക്കല്‍, എ.കെ റാഫി,പി.പി. ഷിഹാബ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."