HOME
DETAILS
MAL
കൊവിഡ് വര്‍ധന: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെച്ചു
backup
July 03 2020 | 15:07 PM
ന്യൂഡല്‍ഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെച്ചതായി കേന്ദ്രമാനവവിഭവശേഷി വകുപ്പ് രമേശ് പൊക്രിയാല്‍ അറിയിച്ചു. കൊവിഡ് കേസുകള്‍ രാജ്യത്ത് അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.
പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു.സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ ജെ.ഇ.ഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടത്താനാണ് തീരുമാനം. അഡ്വാന്‍സ് പരീക്ഷ സെപ്തംബര്‍ 27ന് നടത്തും. സെപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ നടത്തുക.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ ഉപേക്ഷിച്ചതിന്റെ പശ്ചാത്തലത്തില്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."