കെ.എം.സി.ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുകൊടുത്തു
മുക്കം: ഇയര്‍ ഔട്ട് ആയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാര്‍ഥികളുടെ പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടു നല്കാന് കെ.എം.സി.ടി എന്‍ജിനീയറിങ് കോളജ് അധികൃതര്‍ തീരുമാനിച്ചു.
സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടു തരാത്തതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം മൂന്ന് വിദ്യാര്‍ഥികള്‍ പെട്രോളുമായെത്തി കോളജ് പ്രിന്‍സിപ്പാലിനു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ സംഭവം പുറത്തറിയുകയും വിവാദമാവുകയും ചെയ്തിരുന്നു. പൊലിസിന്റേയും വിവിധ വിദ്യാര്‍ഥി സംഘടനകളുടേയും ഇടപെടലുകളുടെ ഫലമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്റ് അയയുകയായിരുന്നു. എന്നാല്‍ കോളജ് അധികൃതര്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ പാലിച്ചു കൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാന്‍ ചില വിദ്യാര്‍ഥികള്‍ തയാറായില്ല. യാതൊരു ഉപാധിയുമില്ലാതെ കോളജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടു തരണമെന്നാണ് ഇവരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."