കോഴ വിവാദം കോണ്‍ഗ്രസ് കള്ളപ്പണം ഉപയോഗിക്കുന്നതിന് തെളിവ്: എളമരം കരീം
കോഴിക്കോട്: എം.കെ രാഘവനെതിരേയുള്ള അഴിമതി ദൃശ്യങ്ങള്‍ പുറത്തുവന്നത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കള്ളപ്പണം ഉപയോഗിക്കുന്നുവെന്നതിനു തെളിവാണെന്ന് സി.പി.എം നേതാവ് എളമരം കരീം എം.പി.
ചാനല്‍ സംഘം തന്നെ വന്നു കണ്ടെന്നും അവരുമായി സംസാരിച്ചിരുന്നെന്നും രാഘവന് സമ്മതിക്കുന്നുണ്ട്. അഴിമതി പുറത്തായ സാഹചര്യത്തില്‍ രാഘവന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചാനലിലെ ദൃശ്യങ്ങള്‍ വളരെ വ്യക്തമാണ്. ചാനലുകാരോട് സംസാരിക്കുന്നത് രാഘവന് തന്നെയാണെന്ന് അദ്ദേഹത്തിന്റെ ശബ്ദം അറിയുന്നവര്‍ക്കു മനസിലാകും. ഹോട്ടല്‍ തുടങ്ങുന്നതിനു പണം സ്വീകരിക്കാമെന്നു സമ്മതിക്കുന്നത് വ്യക്തമായ അഴിമതിയാണ്. 75 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലത്തില്‍ ചിലവഴിക്കാവുന്ന പരമാവധി തുക.
എന്നാല്‍ രാഘവന് പറയുന്നത് 20 കോടി ചെലവുണ്ട് എന്നാണ്. ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണ്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."