കൂട്ടുപിരിഞ്ഞവര്‍ ഒന്നിച്ചപ്പോള്‍ സ്‌കൂളിലേക്ക് ഒരുങ്ങിയത് മനോഹര കമാനം
കാഞ്ഞങ്ങാട്: കൂട്ടു പിരിഞ്ഞു പോയ കൂട്ടുകാര്‍ 25 വര്‍ഷത്തിനു ശേഷം ഇന്ന് ഒത്തുചേരുമ്പോള്‍ മഹാകവി പിയുടെയും വിദ്വാന്‍ പി കേളുനായരുടെയും പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായ വെള്ളിക്കോത്ത് സ്‌കൂളിനു ലഭിച്ചത് മനോഹരമായ കവാടം. വിദ്വാന്‍ പി കേളുനായര്‍ സ്ഥാപിച്ച മവിജ്ഞാനദായിനി വായനശാലയ്ക്കു മുന്നിലുള്ള ആല്‍മരത്തണലില്‍ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മഹാകവി പി സ്മാരക ഗവ. ഹൈസ്‌കൂളിലെ 1992 ലെ എസ്. എസ്. എല്‍.സി ബാച്ച് കവാടം നിര്‍മിച്ചത്.
ഒരു ഭാഗത്ത് മഹാകവി പി കുഞ്ഞിരാമന്‍ നായരുടെയും മറുവശത്ത് വിദ്വാന്‍ പി കേളുനായരുടെയും ചിത്രം പതിച്ചു മനോഹരമാക്കിയ കവാടത്തിന്റെ ഉദ്ഘാടനം തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്നു രാവിലെ 10നു നിര്‍വഹിക്കും. തുടര്‍ന്ന് ബാച്ചിന്റെ കുടുംബ സംഗമവും അരങ്ങേറും. സംഗമത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കും. പിന്നീട് 'ഓര്‍മ മരം' നടും. കൂടാതെ 92 ബാച്ചിലുണ്ടായിരുന്ന മരണപ്പെട്ട സഹപാഠിയുടെ കുടുംബത്തിനുള്ള 'ഒരു കൈത്താങ്ങ്' സഹായ വിതരണത്തിനു തുടക്കമാവുകയും ചെയ്യും. തുടര്‍ന്നു കലാ പരിപാടികളും അരങ്ങേറും. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.വി സുരേഷ് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."