വയനാട്ടിലും മത്സരിക്കുന്നത് അമേത്തിയിലെ ജനങ്ങളെ വഞ്ചിക്കലെന്ന് സ്മൃതി ഇറാനി
ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കുന്നത് ആദ്യമണ്ഡലമായ അമേത്തിയിലെ വോട്ടര്‍മാരെ വഞ്ചിക്കലാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. 15 വര്‍ഷമായി അമേത്തിയില്‍നിന്നു ജയിച്ച അധികാരത്തിന്റെ സുഖ സൗകര്യങ്ങള്‍ അനുഭവിച്ചയാള്‍ തന്നെ പിന്തുണയ്ക്കുന്നവരെ ഉപേക്ഷിച്ച് മറ്റൊരു മണ്ഡലത്തിലേക്കു പോവുകയാണ്. ഇതിന്റെ ഭാഗമായി രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇത് അമേത്തിയിലെ ജനങ്ങളെ അപമാനിക്കലും വഞ്ചിക്കലുമാണ്. ഇതു ജനങ്ങള്‍ സഹിക്കില്ല. അമേത്തിയില്‍ രാഹുലിന് പിന്തുണയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും അവര്‍ പറഞ്ഞു. അമേത്തിയില്‍ മാധ്യമപവര്ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. എം.പി എന്ന നിലയ്ക്ക് രാഹുലിന്റെ പ്രകടനം കാണേണ്ടവര്‍ക്ക് അമേത്തിയിലേക്കു വരാമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞതവണ അമേത്തിയില്‍ രാഹുലിനോട് മത്സരിച്ച് പരാജയപ്പെട്ട സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും മണ്ഡലത്തിലെ അദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."