മുള്ളങ്കല്ല് അങ്കണവാടിക്കു ഇനി സ്വന്തം കെട്ടിടം
കുന്നുംകൈ: സ്വന്തമായി കെട്ടിടമില്ലാതെ പഴയ വീടിന്റെ കാര്‍ ഷെഡിലും വാടകകെട്ടിടത്തിലും മാറി മാറി പ്രവര്‍ത്തിച്ചു വരുന്ന കുന്നുംകൈ മുള്ളങ്കല്ല് അങ്കണവാടി ഇനി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ കിണര്‍ പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്കാണു സ്വന്തം സ്ഥലവും കെട്ടിടവുമായിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കാസര്‍കോട് നടത്തിയ അദാലത്തിലാണ് അന്നത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശ് അങ്കണവാടിക്കു വേണ്ടി റവന്യു ഭൂമിയില്‍ നിന്നു മൂന്നു സെന്റ് സ്ഥലം അനുവദിച്ചത്. ഇതു സംബന്ധിച്ചു അധ്യാപകരും നാട്ടുകാരും ജില്ല കലക്ടര്‍ക്കും മന്ത്രി എം.കെ മുനീറിനും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷിക സ്മാരകമായി 25 കുട്ടികളോട് കൂടി തുടങ്ങിയ അങ്കണവാടി പ്രതിമാസം 750 രൂപ നല്‍കിയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്.
ഐ.സി.ഡി.എസില്‍ നിന്ന് ഇരുനൂറു രൂപ മാത്രം നല്കി ബാക്കി തുക തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ കൂടി നല്‍കിയാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥലത്തു ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഇപ്പോള്‍ കെട്ടിടവും ചുറ്റുമതിലും നിര്‍മിച്ചുകഴിഞ്ഞു. അടുത്ത അധ്യനവര്‍ഷം തന്നെ പുതിയ കെട്ടിടത്തിലേക്കു മാറി പഠനം നടത്താന്‍ കാത്തിരിക്കുകയാണ് കുട്ടികളും അധ്യാപകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."