ലുലു ഗ്രൂപ്പുമായി കൈകോര്‍ത്ത് 'ഫ്‌ളൈ വിത്ത് ഹോണര്‍'; യു.എ.ഇ കെ.എം.സി.സി സൗജന്യ വിമാനം ഇന്ന്
റാസല്‍ഖൈമ: കൊവിഡ് പ്രതിസന്ധിയിലായ പ്രവാസികളില്‍ ഏറ്റവും അര്‍ഹരായ 175 യാത്രക്കാരെയും വഹിച്ചുള്ള സൗജന്യ ചാര്‍ട്ടേഡ് വിമാനം റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്നും ഇന്നു കേരളത്തിലേക്കു പറക്കും. യു.എ.ഇ കെ.എം.സി.സിയും ലുലു ഗ്രൂപ്പും കൈകോര്‍ത്ത ഫ്‌ളൈ വിത്ത് ഹോണര്‍ പദ്ധതിയാണ് ഏറെ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കായി സൗജന്യ യാത്ര സാധ്യമാക്കിയത്.
കൊവിഡ് കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടും മറ്റും തീര്‍ത്തും പ്രതിസന്ധിയിലായ പ്രവാസികളില്‍ നാട്ടിലേക്കുള്ള മടക്കയാത്രക്കു പോലും പരസഹായം ആവശ്യമായവര്‍ ഉണ്ടെന്നറിഞ്ഞാണ് യു.എ.ഇ കെ.എം.സി.സി സൗജന്യ യാത്രാപദ്ധതി പ്രഖ്യാപിച്ചത്. എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ള അപേക്ഷകരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് ടിക്കറ്റുകള്‍ സൗജന്യമായി അനുവദിക്കുകയാണു ചെയ്തത്. ഈ ഉദ്യമത്തെക്കുറിച്ചറിഞ്ഞു സഹായിക്കാന്‍ തയാറായി ലുലു ഗ്രൂപ്പ് മുന്നോട്ടു വന്നതോടെ പദ്ധതി എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിഞ്ഞതായി യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു. ഉദ്യമം പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സഹായിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലിയോട് പുത്തൂര്‍ റഹ്മാന്‍ നന്ദി പറഞ്ഞു. യു.എ.ഇ കെ.എം.സി.സിയുടെ ഫ്‌ളൈ വിത്ത് ഹോണര്‍ ദൗത്യം ആവശ്യമാണെങ്കില്‍ തുടരുമെന്നും അതിനായി വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും നാഷണല്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."