HOME
DETAILS
MAL
കൈയേറ്റ ഭൂമിയില്‍ ആരാധനയോ
backup
April 23 2017 | 00:04 AM
ഗവണ്മെന്റിനെ കബളിപ്പിച്ചു തട്ടിയെടുത്ത മൂന്നാറിലെ കൈയേറ്റ ഭൂമിയില്‍ ദൈവസാമീപ്യം നേടുന്നതിനുവേണ്ടി ആരാധനകള്‍ നടത്തപ്പെടുന്നതായി മാധ്യമങ്ങളില്‍ വായിച്ചു. എന്തുമാത്രം വിചിത്രമായ വിരോധാഭാസമാണിത്.
കൈയേറ്റവും തട്ടിപ്പുമൊക്കെ സാത്താനിക സാമിപ്യം നേടിയവരുടെ മുഖമുദ്രയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ദൈവസാമിപ്യം സത്യസന്ധര്‍ക്കും സുമുനസ്സുകള്ക്കും ശുദ്ധഹൃദയര്ക്കും ഭക്തന്മാര്ക്കും മാത്രം ലഭ്യമാകുന്നതല്ലേ.
കൈയേറ്റഭൂമിയില്‍ വച്ചുള്ള ആരാധനകള്‍ക്കു പ്രതിഫലം ലഭിക്കില്ലെന്നു മാത്രമല്ല ആ പ്രക്രിയ തന്നെ നിഷിദ്ധമാണെന്നു പതിനാലു നൂറ്റാണ്ടു മുന്‍പ് ലോകത്തെ പഠിപ്പിച്ച മുഹമ്മദ് നബിയെ ഇത്തരുണത്തില്‍ അനുസ്മരിക്കാതെ വയ്യ. മതസങ്കേതങ്ങളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരേ മുഴുവന്‍ മതനേതാക്കളും അനുയായികളെ സഗൗരവം ബോധവത്കരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."