ജില്ലയില്‍ വിവിധയിടങ്ങളിലായി നാല് വാഹനാപകടങ്ങള്‍
കോതമംഗലം: നെല്ലിക്കുഴിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് കുടുംബത്തിലെ നാലു പേര്‍ക്ക് നിസാര പരുക്കേറ്റു. നെല്ലിമറ്റം സ്വദേശിനി ഓടിച്ചുരുന്ന കാറില്‍ അച്ഛനും അമ്മയും സഹോദരിയുമാണ് ഉണ്ടായിരുന്നത്. വാഹനം ഓടിക്കുന്നതിനിടെ യുവതി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി പറയുന്നത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് അപകടം.
നെല്ലിക്കുഴി ചവളയാര്‍ സൊസൈറ്റിയുടെ ഫര്‍ണിച്ചര്‍ കടയുടെ ഏഴോളം ഇരുമ്പ് തൂണുകളും അമ്പലത്തിന്റെ കമാനവും തകര്‍ത്താണ് കാര്‍ നിന്നത്. കുടുബം പുറത്തിറങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ കമാനത്തിന്റെ തൂണുകളും കമാനവും ഉള്‍പ്പടെ കാറിനു മുകളിലേക്ക് വീണു.
ഡ്രൈവര്‍ സീറ്റിലേക്ക് ഇരുമ്പ് പൈപ്പ് താഴ്ന്നിറങ്ങി. അപകടം നടന്നയുടന്‍ ഡ്രൈവര്‍ അടക്കം പുറത്തിറങ്ങിയത് കൊണ്ട് വന്‍ദുരന്തം ഒഴിവായി. വന്‍ ശബ്ദത്തോടെയാണ് അപകടം ഉണ്ടായത്. ഏഴോളം ഇരുമ്പ് പൈപ്പുകള്‍ ഒടിയുകയും അതില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ നിലം പൊത്തുകയും ചെയ്തു. ശബ്ദം കേട്ടു ഓടികൂടിയ പരിസരവാസികള്‍ ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിറ്റേന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെ വധുവും കുടുംബവും സ്വര്‍ണം വാങ്ങി തിരിച്ചുവരുന്ന വഴിയാണ് അപകടം. വധുവിന്റെ സഹോദരിയാണ് വാഹനം ഓടിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."