ചൂടാറാതെ ഹൈദരാബാദ്
ജോണി ബയറിസ്റ്റോ 48 (28)
ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് വിജയം. 9 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഹൈദരാബാദ് ലക്ഷ്യം മറികടന്നത്.
സീസണിലെ 16-ാം മത്സരത്തിലായിരുന്നു ഹൈദരാബാദിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്ത് ജയം കണ്ടെത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹിയെ മികച്ച ബൗളിങിലൂടെ ഹൈദരാബാദ് വരിഞ്ഞുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 129 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (43) ഒറ്റയാള്‍ പോരാട്ടമാണ് ഡല്‍ഹിയെ അല്‍പമെങ്കിലും മികച്ച നിലയിലെത്തിച്ചത്. 41 പന്തില്‍ മൂന്നു ബൗ@ണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അക്‌സര്‍ പട്ടേല്‍ (23), ക്രിസ് മോറിസ് (17), ശിഖര്‍ ധവാന്‍ (12), പൃഥ്വി ഷാ (11) എന്നിവരാണ് രണ്ട@ക്കം തികച്ച മറ്റു താരങ്ങള്‍. ഋഷഭ് പന്ത് (5), രാഹുല്‍ തെവാദിയ (5), കോളിന്‍ ഇന്‍ഗ്രാം (5) എന്നിവര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ര@ണ്ടു വിക്കറ്റ് വീതമെടുത്ത ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ് ഡല്‍ഹി നിരയെ വരിഞ്ഞ് കെട്ടിയത്. റാഷിദ് ഖാനും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ടോസിനു ശേഷം ഹൈദരാബാദ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപണര്‍മാരായെത്തിയ ബയ്‌റിസ്റ്റോയും വാര്‍ണറും ഒരുമിച്ച് നിന്നു. 28 പന്ത് നേരിട്ട ബയ്‌റിസ്റ്റോ 48 റണ്‍സുമായി പുറത്തായി.
ബയ്‌റിസ്റ്റോക്ക് പിന്തുണ നല്‍കി ക്രീസില്‍ നിന്ന വാര്‍ണര്‍ക്ക് 10 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 18 പന്തില്‍ നിന്നായിരുന്നു വാര്‍ണര്‍ 10 റണ്‍സ് കണ്ടെത്തിയത്. റബാഡയുടെ പന്തില്‍ സ്‌ലിപ്പില്‍ ക്രിസ് മോറിസ് പിടിച്ചാണ് വാര്‍ണറെ പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."