അനധികൃത മണല്‍കടത്ത്: പിടിയിലായ ലോറി കടത്താന്‍ പൊലിസിന്റെ ഒത്താശ
തലശ്ശേരി: ട്രാഫിക് പൊലിസ് കസ്റ്റഡിയിലെടുത്ത മണല്‍ ലോറി തലശ്ശേരി ടൗണ്‍ പൊലിസ് കേസെടുക്കാതെ വിട്ടയച്ച നടപടി വിവാദമാകുന്നു.
കഴിഞ്ഞ വ്യാഴാഴ്ച തലശ്ശേരി സംഗമം ജങ്ഷനില്‍ നിന്നു ട്രാഫിക് എസ്.ഐ വി.വി ശ്രീജേഷും സംഘവും കസ്റ്റഡിയിലെടുത്ത കര്‍ണാടക റജിസ്ട്രേഷനിലുള്ള ലോറിയാണ് തലശ്ശേരി പൊലിസ് കേസെടുക്കാതെ വിട്ടുനല്‍കിയത്.
മതിയായ റജിസ്ട്രേഷന് രേഖകളും കടത്തുപാസും ഇല്ലാതെ 20 ടണ്‍ മണലുമായി കതിരൂര്‍ ഭാഗത്തേക്കു പോകുന്നതിനിടയിലാണ് ലോറി പിടികൂടിയത്. ബംഗളുരു ഖലാസിപ്പാളയം സ്വദേശി എം.പി അനൂപിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ആലുവയില്‍ നിന്നാണ് മണല്‍ കൊണ്ടുവന്നത്. കതിരൂര്‍ ആറാംമൈലിലേക്ക് മണല്‍ കൊണ്ടുപോവുകയാണെന്നാണ് ലോറിയിലുണ്ടായിരുന്നവര്‍ ട്രാഫിക് പൊലിസിനോട് പറഞ്ഞത്. രേഖകള്‍ വ്യാജമാണെന്ന സംശയം തോന്നിയതിനെ തുടര്‍ന്നാണ് ലോറി ട്രാഫിക് പൊലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ലോറിയും മണലും ടൗണ്‍ പൊലിസിന് കൈമാറുകയായിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് കേസെടുക്കാതെ തലശ്ശേരി പൊലിസ് ലോറി വിട്ടയച്ചതെന്ന് ആരോപണം ശക്തമാണ്. ലോറി പിടികൂടിയപ്പോള്‍ തന്നെ വാഹനം വിട്ടയക്കാന്‍ ട്രാഫിക് പൊലിസിനു മേല്‍ സമ്മര്‍ദം ഉയര്‍ന്നതായാണ് സൂചന. മണല്‍ മാഫിയ സംഘമാണ് ഉന്നതങ്ങളില്‍ സമ്മര്‍ദം ചെലുത്തി പിഴയും കേസുമില്ലാതെ മണല്‍ലോറി കൊണ്ടുപോയതെന്നാണ്സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."