കേരളത്തില്‍ സമൂഹ വ്യാപനം: മുന്നറിയിപ്പ് നല്‍കി ഐ.എം.എ
തിരുവനന്തപുരം: കേരളത്തില്‍ സാമൂഹ വ്യാപനം നടന്നുകഴിഞ്ഞതായി ഐ.എം.എ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐ.എം.എ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു. മൂന്നുകാരണങ്ങളാണ് സാമൂഹ വ്യാപനം നടന്നെന്ന് പറയാന്‍ കാരണമായതെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി. രോഗലക്ഷണമില്ലാതെ രോഗികള്‍ വര്‍ധിക്കുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും രോഗം വരുന്നു. കേരളത്തില്‍ നിന്ന് രോഗലക്ഷണമില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ അവിടെ കൊവിഡ് പോസിറ്റീവാകുന്നു. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.
സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോള്‍ രോഗ നിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങള്‍ ശക്തമാക്കണം.വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തില്‍. നല്‍കിയ ഇളവുകള്‍ പലരും തെറ്റായി ഉപയോഗിച്ചു. ഇളവുകള്‍ നിര്‍ത്തി നിയമം കര്‍ശനമാക്കണം. കൊവിഡ് വരില്ല എന്ന വിചാരത്തിലാണ് ജനങ്ങളില്‍ പലരും. അവരില്‍ ഉത്തരവാദിത്തം വരണമെങ്കില്‍ നിയന്ത്രണം ശക്തമാക്കണമെന്ന് ഐ.എം.എ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."