HOME
DETAILS
MAL
മോദി ചായ വിറ്റ റെയില്‍വേ സ്റ്റേഷന് നവീകരിക്കാന്‍ എട്ടു കോടി
backup
April 23 2017 | 03:04 AM
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വിറ്റ റെയില്‍വേ സ്റ്റേഷന് നവീകരിക്കാന്‍ എട്ടുകോടി. മോദിയുടെ ജന്മനാടായ വഡനഗറിലെ റെയില്‍വേ സ്റ്റേഷന് മോടി കൂട്ടാനാണ് എട്ടു കോടി രൂപ അനുവദിച്ചത്. കേന്ദ്രമന്ത്രി മനോജ് സിന്‍ഹയാണ് വഡനനഗര് റെയില്‍വേ സ്റ്റേഷന് നവീകരണത്തിനായി എട്ടു കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചത്.
വഡനഗര്-മൊധേര-പത്താന് വിനോദസഞ്ചാരശൃംഖലയുടെ ഭാഗമായി ടൂറിസം മന്ത്രാലയമാണ് പണം അനുവദിച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ മോദിയുടെ പിതാവ് ദാമോദര്‍ ദാസ് ചായക്കട നടത്തിയിരുന്നു. ചെറുപ്പകാലത്ത് പിതാവിന്റെ കടയില്‍ നിന്നുള്ള ചായ യാത്രക്കാര്‍ക്ക് താന്‍ വിറ്റിരുന്നുവെന്ന മോദിയുടെ വെളിപ്പെടുത്തലാണ് മെഹ്സാന ജില്ലയിലെ ഈ സ്റ്റേഷനെ ശ്രദ്ധാകേന്ദ്രമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."