HOME
DETAILS
MAL
കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി റിയാദിൽ മരിച്ചു
backup
July 04 2020 | 16:07 PM
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി റിയാദിൽ നിര്യാതനായി. അടൂർ ചൂരക്കോട് സ്വദേശി പാലാവിള പുത്തൻ വീട് രതീഷ് തങ്കപ്പൻ (31) ആണ് റിയാദ് കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
ഒരു സ്വകാര്യ കമ്പനിയിൽ ഫൈബർ ടെലികോം ടെക്നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: തങ്കപ്പൻ, മാതാവ്: രമണി, ഭാര്യ: രമ്യ. കുട്ടികളില്ല. നിയമ നടപടികൾ പൂർത്തീകരിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി, ജനറൽ കൺ വീനർ ശറഫുദ്ദീൻ പുളിക്കൽ എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."